Kollam Local

സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ജാള്യതയില്‍ നിന്നും മുഖം രക്ഷിക്കുവാനെന്ന്

ബിന്ദുകൃഷ്ണ കൊല്ലം:കടലില്‍ അകപ്പെട്ടുപോയ മല്‍സ്യ തൊഴിലാളികളെ രക്ഷിക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കൊല്ലത്തുണ്ടായതെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന കടല്‍ തീരത്തെ മല്‍സ്യ തൊഴിലാളികള്‍ അവഞ്ജയോടെ  മാത്രമേ കാണുകയുള്ളുവെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.അപകട വിവരം യഥാസമയം മല്‍സ്യ തൊഴിലാളികളിലേക്ക് എത്തിക്കാത്ത ഭരണകൂടവും നൂറുകണക്കിന് മല്‍സ്യ തൊഴിലാളികള്‍ കടലില്‍ അപകടത്തില്‍പ്പെട്ട് നിരാശ്രയരായി മരണത്തോട് മല്ലിടുമ്പോഴും കരയില്‍ കരഞ്ഞു കഴിയുന്ന കുടുംബങ്ങളെ ആശ്വസിപ്പിക്കാനും കടലില്‍പ്പെട്ടവരെ രക്ഷിക്കാനും ശ്രമിക്കാതെ ഭരണകൂടം നിശ്ചലരായി നില്‍ക്കുമ്പോള്‍  ജീവന് വേണ്ടി കേഴുന്ന മല്‍സ്യ തൊഴിലാളികള്‍ കുടുംബങ്ങളിലെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ റോഡ് ഉപരോധം ഉള്‍പ്പടെയുള്ള പ്രതിഷേധ  പരിപാടികളുമായി മുന്നോട്ട് പോയപ്പോഴാണ് ഒടുവില്‍ ഭരണതലത്തിലുള്ളവര്‍ താല്‍ക്കാലികമായെങ്കിലും മെല്ലെ പ്രവര്‍ത്തിച്ചു തുടങ്ങിയത്. കൊല്ലത്തെ ജനപ്രതിനിധികള്‍ അടക്കമുള്ള ആളുകളുടെ സാന്നിധ്യം ഇല്ലായ്മയും ഏകോപിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍  ഭരണകൂടത്തെ ഉള്‍ക്കാഴ്ചയോട്കൂടി പ്രവര്‍ത്തിക്കുവാന്‍ ജില്ലയില്‍ നിന്നുമുള്ള വകുപ്പിന്റെ ചുമതല കൂടിയുള്ള മന്ത്രി മേഴ്‌സികുട്ടിയുടെ അസാന്നിധ്യവും പരക്കെ വിമര്‍ശനങ്ങളായി ഉയരുകയാണ്. അവയുടെ ജാള്യതയില്‍ നിന്നും മുഖം രക്ഷിക്കുവാന്‍ വേണ്ടിയാണ് ജില്ലാ സെക്രട്ടറി രക്ഷാ പ്രവര്‍ത്തനം മാതൃകാപരമെന്ന് പ്രസ്താവന ഇറക്കിയത്.
Next Story

RELATED STORIES

Share it