Districts

പെരിന്തല്‍മണ്ണ നഗരത്തില്‍ ഗതാഗത നിയന്ത്രണം

പെരിന്തല്‍മണ്ണ നഗരത്തില്‍ ഗതാഗത നിയന്ത്രണം
X
പെരിന്തല്‍മണ്ണ: സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണി മുതല്‍ ദേശീയപാത 966ലും പെരിന്തല്‍മണ്ണ നഗരത്തിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. പാലക്കാട് ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ഹെവി വാഹനങ്ങള്‍ കുമരംപുത്തൂരില്‍നിന്നും മേലാറ്റൂര്‍പാണ്ടിക്കാട്മഞ്ചേരി വഴി പോകണം.



പാലക്കാട്, മണ്ണാര്‍ക്കാട് ഭാഗത്തുനിന്നുമുള്ള മറ്റ് എല്ലാ വാഹനങ്ങളും പൊന്ന്യാകുര്‍ശ്ശി ബൈപ്പാസില്‍നിന്നും തിരിഞ്ഞ് മാനത്തുമംഗലം ബൈപ്പാസ് പട്ടിക്കാട് വഴിയോ, പാതായ്ക്കര റോഡ് വഴി പട്ടാമ്പി റോഡില്‍ പ്രവേശിച്ചോ പോകണം. പാലക്കാട്, മണ്ണാര്‍ക്കാട് ഭാഗത്തുനിന്ന് പെരിന്തല്‍മണ്ണയിലേക്കുള്ള ബസ്സുകള്‍ മനഴി സ്റ്റാന്‍ഡില്‍ യാത്ര അവസാനിപ്പിച്ച് തിരിച്ചുപോകണം. പാലക്കാട്, മണ്ണാര്‍ക്കാട് ഭാഗത്തുനിന്നും മലപ്പുറം ഭാഗത്തേക്ക് പോകേണ്ട ബസ്സുകള്‍ പാതായ്ക്കര റോഡുവഴി പട്ടാമ്പി റോഡില്‍ പ്രവേശിച്ച് ജൂബിലി റോഡുവഴി പോകണം. പാണ്ടിക്കാട്, മേലാറ്റൂര്‍ ഭാഗത്തേക്കുള്ള ബസ്സുകള്‍ മനഴി സ്റ്റാന്‍ഡിലെത്തി പൊന്ന്യാകുര്‍ശ്ശി ബൈപ്പാസില്‍നിന്നും തിരിഞ്ഞ് മാനത്തുമംഗലം ബൈപ്പാസ് വഴി പോകണം.കോഴിക്കോട് ഭാഗത്ത് നിന്ന് പാലക്കാട്ടേക്കുള്ള ഹെവി വാഹനങ്ങള്‍ വള്ളുവമ്പ്രംമഞ്ചേരിപാണ്ടിക്കാട്‌മേലാറ്റൂര്‍ വഴി പോകണം. മലപ്പുറം, മഞ്ചേരി ഭാഗത്തുനിന്നുള്ള എല്ലാ വാഹനങ്ങളും ഓരോടംപാലത്തുനിന്നും തിരിഞ്ഞ് പട്ടിക്കാട് വഴി പെരിന്തല്‍മണ്ണയിലെത്തണം. വളാഞ്ചേരി ഭാഗത്തുനിന്ന് മണ്ണാര്‍ക്കാട് ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും ബൈപ്പാസ് ജങ്ഷനില്‍നിന്ന് തിരിഞ്ഞ് മാനത്തുമംഗലം ബൈപ്പാസ് വഴി ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും ജൂബിലി ജങ്ഷനില്‍നിന്ന് തിരിഞ്ഞ് പട്ടാമ്പി റോഡില്‍ പ്രവേശിക്കണം. വളാഞ്ചേരി, കോട്ടയ്ക്കല്‍ ഭാഗത്തുനിന്നും പെരിന്തല്‍മണ്ണയിലേക്കുള്ള ബസ്സുകള്‍ തറയില്‍ സ്റ്റാന്‍ഡില്‍ യാത്ര അവസാനിപ്പിച്ച് തിരിച്ചുപോകണം.

പട്ടാമ്പി ഭാഗത്തുനിന്ന് നിലമ്പൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ജൂബിലിറോഡില്‍ പ്രവേശിച്ച് ബൈപ്പാസ് വഴി പോകണം. പട്ടാമ്പി ഭാഗത്തുനിന്ന് പെരിന്തല്‍മണ്ണയിലേക്കുള്ള ബസ്സുകള്‍ ജൂബിലി ജങ്ഷനില്‍ ആളെ ഇറക്കി തിരിച്ചുപോകണം. നിലമ്പൂര്‍, പാണ്ടിക്കാട് ഭാഗത്തുനിന്നും വരുന്ന ബസ്സുകള്‍ മാനത്തുമംഗലത്തുനിന്നും പൊന്ന്യാകുര്‍ശ്ശി ബൈപ്പാസ് വഴി മനഴി സ്റ്റാന്‍ഡില്‍ പോവുകയോ മാനത്തുമംഗലത്ത് യാത്ര അവസാനിപ്പിക്കുകയോ വേണം. നിലമ്പൂര്‍, പാണ്ടിക്കാട് ഭാഗത്തുനിന്നും പട്ടാമ്പിയിലേക്ക് പോകേണ്ട ബസ്സുകള്‍ മാനത്തുമംഗലത്തുനിന്ന് പൊന്ന്യാകുര്‍ശ്ശി ബൈപ്പാസ് വഴി മനഴി സ്റ്റാന്‍ഡില്‍ പ്രവേശിച്ച് പാതായ്ക്കര റോഡ് വഴി പോകണമെന്നും പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it