Kollam Local

സിപിഎം ജില്ലാ നേതാവിന്റെ നേതൃത്വത്തില്‍ ചവറയില്‍ കൈയ്യാങ്കളി



ചവറ: സിപിഎം ചവറ ഏരിയ കമ്മറ്റിയിലെ  തേവലക്കര സൗത്ത്  ലോക്കല്‍ സമ്മേളനത്തില്‍ കടുത്ത വിഭാഗീയതയും  തര്‍ക്കവും കൈയ്യാങ്കളിക്ക് വഴിമാറി. ചവറയിലെ എട്ട് ലോക്കല്‍ കമ്മറ്റികളില്‍ ഏഴിലും ഔദ്യോഗിക പാനല്‍ നിര്‍ദേശം നടപ്പിലാക്കിയിരുന്നു. സിപിഎം സംസ്ഥാന കമ്മറ്റി അംഗം സൂസന്‍ കോടി ആദ്യാവസാനം സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിലും കമ്മറ്റി സെക്രട്ടറിയെ കണ്ടെത്തുന്നതിലും ആദ്യമായി ചവറയില്‍ മല്‍സരം നടന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്‍ സെക്രട്ടറിയുമായ പഴയ  വി എസ്  അനുഭാവിയായ അഡ്വ. ജി മുരളിധരന്റെ നേതൃത്വത്തിലാണ് ഒദ്യോഗിക പക്ഷത്തിനെതിരേ മല്‍സരിച്ചത്. വിഎസ് അനുഭാവിയായിരുന്ന കാലത്ത് മന്ത്രി പി കെ ഗുരുദാന്റെയും ഇപ്പോള്‍ ദേവസ്വം മന്ത്രി കടകംപള്ളിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഇദ്ദേഹത്തിന്റെ ഭാര്യ ജോലി ചെയ്യുന്നുണ്ട് . പുത്തന്‍സങ്കേതത്തില്‍ നടന്ന പ്രതിനിധി സമ്മേളനം രാത്രി പന്ത്രണ്ട് മണി വരെ നീണ്ടു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ സൂസന്‍ കോടി മല്‍സരം ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അവര്‍ അംഗികരിച്ചില്ല. പതിനഞ്ച്  അംഗ ലോക്കല്‍ കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി ജയകുമാര്‍ പതിനഞ്ച് അംഗ ഔദ്യോഗിക പാനല്‍ അവതരിപ്പിച്ചു.ഇതിനെതിരേ മുരളീധരന്റെ പക്ഷക്കാരായ നാല് പേര്‍ മല്‍സ രത്തിന് തയ്യാറായി. സിപിഎം ജില്ലാ കമ്മറ്റിയുടെ ശക്തമായ ഇടപെടലുകള്‍ ഉണ്ടായിട്ടും ഈ നേതാവിന്റെ പിന്തുണയോടെ ബീനാ റഷീദ്, തങ്കപ്പന്‍, അനില്‍ ആന്റണി, ഗോപിനാഥന്‍ എന്നിവര്‍ മല്‍സരിച്ചു. ഔദ്യോഗിക പക്ഷത്തിലെ ഷംസുദിന്‍ പരാജയപ്പെടുകയും വിമതപക്ഷക്കാരനായ ഗോപിനാഥന്‍ വിജയിക്കുകയും ചെയ്തു. എഴുപത്തിമൂന്ന് പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം മോഹനക്കുട്ടനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജി മുരളിധരന്റെ നേതൃത്വത്തില്‍ സമ്മേളനത്തിന്റെ തലേന്ന് ഇദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് ഗ്രൂപ്പ് യോഗം നടത്തിയിരുന്നു. ഇത്  സമ്മേളനത്തില്‍ പ്രതിനിധികള്‍ ആരോപിച്ചു. സഹകരണ സംഘം ജിവനക്കാരെ ലോക്കല്‍ കമ്മറ്റികളില്‍ ഉള്‍പ്പെടുത്തരുതെന്ന പാര്‍ട്ടിപ്ലീനം നിര്‍ദ്ദേശിച്ചിട്ടും ഗ്രൂപ്പിന്റെ ഭാഗമായി ജയകുമാര്‍, പ്രമോദ് എന്നിവരെ ഉള്‍പ്പെടുത്തിയതും പ്രതിഷേധത്തിന് കാരണമായി.
Next Story

RELATED STORIES

Share it