Flash News

സിപിഎം ജില്ലാ ഓഫീസിന് നേരെ ബോംബേറ്;കോഴിക്കോട്ട് ഇന്ന് ഹര്‍ത്താല്‍

സിപിഎം ജില്ലാ ഓഫീസിന് നേരെ ബോംബേറ്;കോഴിക്കോട്ട് ഇന്ന് ഹര്‍ത്താല്‍
X


കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലയില്‍ ഹര്‍ത്താലിന് പാര്‍ട്ടി ആഹ്വാനം
ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് പുലര്‍ച്ചെ ആയതിനാല്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ബോംബേറ് ഉണ്ടായത്. വയനാട് റോഡില്‍ ക്രിസ്ത്യന്‍ കോളേജിന് സമീപമുള്ള ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ ഓഫീസിലെത്തിയപ്പോഴായിരുന്നു ബോംബേറ്. രണ്ട് ബോംബുകളാണ് എറിഞ്ഞത്. ഓഫീസ് വരാന്തയിലുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ സുര്‍ജിത്തിന് ആക്രമണത്തില്‍ പരിക്കേറ്റു. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ തകര്‍ന്നു. ബോംബിനകത്തെ ചീളുകള്‍ തെറിച്ച് ഓഫീസിലെ നോട്ടീസ് ബോര്‍ഡ് തകര്‍ന്നു.
നാല് പേരടങ്ങുന്ന സംഘമാണ് സംഘമാണ് ബോംബെറിഞ്ഞത് എന്ന് പി മോഹനന്‍ പറഞ്ഞു.സിപിഎം ഓഫീസുകള്‍ക്ക് നേരെ കഴിഞ്ഞ ദിവസവും ആക്രമണമുണ്ടായിരുന്നു.
അതേസമയം, വടകര ആര്‍എസ്എസ് കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട്ടെ അഞ്ച് നിയോജകമണ്ഡലത്തില്‍ ആര്‍എസ്എസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it