kasaragod local

സിപിഎം ജില്ലാസമ്മേളനംസ്വാഗതപ്രഭാഷണത്തില്‍ത്തന്നെ സിപിഐക്കെതിരേ വിമര്‍ശനം

കാസര്‍കോട്്: ഇന്നലെ ആരംഭിച്ച സിപിഎം ജില്ലാ സമ്മേളനത്തിന്റെ സ്വാഗത പ്രാസംഗികനായ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം സി എച്ച് കുഞ്ഞമ്പു സിപിഐക്കെതിരേ രൂക്ഷവിമര്‍ശനം നടത്തി. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎം പക്ഷത്ത് തുളുനാട്ടില്‍ നേതാക്കളായിരുന്ന അഡ്വ. എം രാമണ്ണറൈയേയും ബി എം രാമയ്യ ഷെട്ടിയേയും ചൈനീസ് ചാരന്മാരാണെന്ന് ആരോപിച്ച് കല്‍തുറുങ്കിലടപ്പിച്ച്് സിപിഎമ്മിനെ തുളുനാട്ടില്‍ ഇല്ലായ്മ ചെയ്യാന്‍ നീക്കം നടത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകിട്ട് ആരംഭിച്ച പ്രതിനിധി ചര്‍ച്ച രാത്രി ഒമ്പത് വരേ നീണ്ടു. പ്രതിനിധി ചര്‍ച്ചയിലും സിപിഐക്കും മന്ത്രിക്കുമെതിരേയാണ് വിമര്‍ശനം ഏറേയും ഉയര്‍ന്നത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ പുറത്താക്കിയവരേ സിപിഐ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നതിനെതിരേയും സിപിഎമ്മിന്റെ വോട്ട് നേടി കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നിന്ന് വിജയിച്ച മന്ത്രി ഇ ചന്ദ്രശേഖരന്‍ സിപിഎമ്മിനെ അവമതിക്കാനാണ് ശ്രമിക്കുന്നതെന്നും ചര്‍ച്ചയില്‍ ചിലര്‍ പറഞ്ഞു. പാര്‍ട്ടിയുടെ ബഹുജന അട്ടിത്തറ ശക്തിപ്പെടുത്തുന്നതിന് ജില്ലാ കമ്മിറ്റി വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നും ആരോപണം ഉയര്‍ന്നു. കാഞ്ഞങ്ങാട് മണ്ഡലം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെങ്കിലും സിപിഎമ്മിന് ലഭിക്കണമെന്നും ആവശ്യമുയര്‍ന്നു. ജില്ലയില്‍ പോലിസില്‍ നിന്നും സിപിഎം പ്രവര്‍ത്തകര്‍ക്ക് വേണ്ടത്ര നീതി ലഭിക്കുന്നല്ല. യുഡിഎഫ് കാലത്തേ അതേ നയങ്ങളാണ് പോലിസ് പിന്തുടരുന്നതെന്നത്. ബിജെപിക്ക് സ്വാധീനമുള്ള മാവുങ്കാലില്‍ സിപിഎമ്മിനെ പ്രവര്‍ത്തിക്കാനനുവദിക്കാത്ത നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. പാര്‍ട്ടി ശക്തികേന്ദ്രങ്ങളായ ചീമേനിയിലും ഉദുമയിലുമായി കൊല്ലപ്പെട്ട ജാനകി, ദേവകി കൊലക്കേസുകളിലെ പ്രതികളെ പിടികൂടാന്‍ സാധിക്കാത്തതും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയതായി പ്രതിനിധികള്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it