Flash News

പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യമായെന്ന കണ്ടെത്തലുമായി കെ സുരേന്ദ്രന്‍: നേതാക്കളുടെ ചിത്രം പങ്കുവച്ച് അവരുടെ പ്രതിമ കൊത്താന്‍ പോലും ആരുമുണ്ടാവില്ലീ ഭൂമിയിലെന്നും പോസ്റ്റ്

പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യമായെന്ന കണ്ടെത്തലുമായി കെ സുരേന്ദ്രന്‍: നേതാക്കളുടെ ചിത്രം പങ്കുവച്ച് അവരുടെ പ്രതിമ കൊത്താന്‍ പോലും ആരുമുണ്ടാവില്ലീ ഭൂമിയിലെന്നും പോസ്റ്റ്
X
കോഴിക്കോട്: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യമായെന്ന കണ്ടെത്തലുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. അതുകൊണ്ട്് ഉണ്ടാവാന്‍ പോവുന്ന പ്രശ്‌നങ്ങളെ കുറിച്ചും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടുണ്ട്. ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ:



ചരിത്രത്തില്‍നിന്ന് ഒന്നും പഠിക്കാത്തവരെ മണ്ടന്‍മാരെന്നു ചിലര്‍ വിളിക്കും. എന്നാല്‍ ഈ പേജിലൂടെ ഈ നേതാക്കളെ അങ്ങനെ വിളിക്കാനാഗ്രഹിക്കുന്നില്ല. 2004ല്‍ സിപിഎമ്മിനുമാത്രം 44 സീറ്റുണ്ടായിരുന്നു ലോക്‌സഭയില്‍. ഇടതുമുന്നണിക്കാവട്ടെ അറുപതിലധികവും. അന്നാണ് മന്‍മോഹന്‍സിങ് സര്‍ക്കാരിനെ പിന്തുണക്കാനുള്ള ചരിത്രപരമായ തീരുമാനം സിപിഎം കൈക്കൊണ്ടത്. അതും ആഗോളവത്കരണം, ഉദാരവല്‍ക്കരണം, നവലിബറല്‍ നയങ്ങള്‍ തുടങ്ങിയ വാക്കുകള്‍ അക്ഷരം തെറ്റാതെ ഉരുവിടാന്‍ സഖാക്കളെ പഠിപ്പിക്കുമ്പോള്‍ ആരുടെ ചിത്രമായിരുന്നോ കാണിച്ചുകൊടുത്തത് അയാളെത്തന്നെ പിന്തുണക്കാനെടുത്ത വിപ്ലവകരമായ തീരുമാനം. പിന്നെ പാര്‍ട്ടി നിലം തൊട്ടിട്ടില്ല. ബംഗാളിലും ത്രിപുരയിലും അടുത്ത തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും കിട്ടില്ലെന്ന അവസ്ഥയായി.




സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കിലിട്ട നേതാക്കളുടെ ചിത്രം

കേരളത്തില്‍ രണ്ടോ മൂന്നോ കിട്ടിയാല്‍ ഭാഗ്യം. ഈ പാര്‍ട്ടി കോണ്‍ഗ്രസ്സിലെടുത്ത ആനമണ്ടന്‍ തീരുമാനം കൊണ്ട് ഏതു സംസ്ഥാനത്താണ് ഇരുകൂട്ടര്‍ക്കും ഗുണമുണ്ടാവാന്‍ പോകുന്നത്? ഈ സഖ്യം വഴി ഒരു സീറ്റെങ്കിലും കോണ്‍ഗ്രസ്സിനധികം കിട്ടുമോ ഒരു സീറ്റിലെങ്കിലും സിപിഎമ്മിനെ വിജയിപ്പിക്കാനാവുമോ? ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും കൂട്ടുകൂടിയിട്ടെന്തുകിട്ടി? ത്രിപുരയില്‍ കോണ്‍ഗ്രസ്സിന്റെ അവസ്ഥയെന്താണ്? ഈ തീരുമാനം കൊണ്ട് ആകെയുണ്ടാവാന്‍ പോകുന്ന ഗുണം കേരളത്തില്‍ ഉള്ള അടിത്തറ കൂടി പോയിക്കിട്ടും എന്നുള്ളതാണ്. ഏതായാലും ഈ നേതാക്കളെ ചരിത്രം എന്നും ഓര്‍മ്മിക്കും. ഒരു പാര്‍ട്ടിയെ ഇല്ലാതാക്കുന്നതെങ്ങനെയെന്ന് ശാസ്ത്രീയമായി തെളിയിച്ചവരെന്ന നിലയില്‍. ലാല്‍സലാം സഖാക്കളെ. ഇനി നിങ്ങളുടെയൊന്നും പ്രതിമകള്‍ കൊത്താന്‍ പോലും ആരുമുണ്ടാവില്ലീ ഭൂമിയില്‍.
Next Story

RELATED STORIES

Share it