thrissur local

സിപിഎം കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നു: വി എം സുധീരന്‍

മാള: സിപിഎം കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ടി എന്‍ പ്രതാപന്‍ എം എല്‍ എക്ക് നേരെയുണ്ടായ ആക്രമണത്തിനെതിരേ പുത്തന്‍ചിറയില്‍ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭയെന്ന പാവനമായ ശ്രീകോവിലിനെ തച്ചുതകര്‍ക്കാന്‍ ശ്രമിച്ചവരാണ് സിപി എമ്മുകാര്‍. ചരിത്രപരമായ മണ്ടത്തരമാണ് സിപിഎം നടത്തുന്നത്.  തങ്ങളുടെ നേതാക്കളെല്ലാം കേസുകളില്‍പെട്ട് അകത്താവുമ്പോള്‍ അതിനെക്കുറിച്ചൊന്ന് അന്വേഷണം നടത്താന്‍ പോലും തയ്യാറാവാത്തവരാണ് സി പിഎം എന്നും അദ്ദേഹം പറഞ്ഞു. മുന്‍ എംഎല്‍എ ടി യു രാധാക്യഷ്ണന്‍  അധ്യക്ഷത വഹിച്ചു.
മുന്‍ എംപി കെ പി ധനപാലന്‍, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് കാച്ചപ്പിള്ളി, ജില്ലാപഞ്ചായത്തംഗം നിര്‍മല്‍ സി പാത്താടന്‍,  ഡിസിസി ജന. സെക്രട്ടറി ടി എം നാസര്‍, കെ എ നജീബ്, സി സി ബാബുരാജ്, വി എ അബ്ദുല്‍കരീം, വി വി ദാസന്‍, വി എം മൊഹിയുദ്ദീന്‍, എസ് രവീന്ദ്രന്‍, അലാവുദ്ദീന്‍, സുനില്‍ ലാലൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it