Flash News

സിപിഎം കേന്ദ്രകമ്മിറ്റി അംഗം ജഗ്മതി സാംഗ്വാള്‍ രാജിവെച്ചു

സിപിഎം കേന്ദ്രകമ്മിറ്റി അംഗം ജഗ്മതി സാംഗ്വാള്‍ രാജിവെച്ചു
X
jagmathi sagwal CPM
[related]പശ്ചിമ ബംഗാളിലെ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം ജഗ്മതി സാംഗ്വാള്‍ രാജിവെച്ചു. ഡല്‍ഹിയില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ നിന്നും ഇറങ്ങിപോന്ന ജഗ്മതി, ബംഗാള്‍ വിഷയത്തെ പാര്‍ട്ടി വളരെ ലഘുവായി കണ്ടെന്നു മാധ്യമങ്ങളോട് പറഞ്ഞു. എകെജി ഭവന് പുറത്ത് മാധ്യമങ്ങളെ കാണുന്നതിനിടെ അവരെ അനുനയിപ്പിക്കാനുള്ള ശ്രമം മറ്റു നേതാക്കള്‍ നടത്തിയെങ്കിലും കരഞ്ഞുകൊണ്ടായിരുന്നു അവര്‍ മാധ്യമങ്ങളോട് സംസാരിച്ചത്. ഹരിയാനയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും കേന്ദ്രകമ്മിറ്റിയംഗവുമാണ് ജഗ്മതി. നയങ്ങളില്‍ നിന്ന് പാര്‍ട്ടി വ്യതിചലിച്ചുവെന്ന് അവര്‍ പറഞ്ഞു.  ബംഗാള്‍ സഖ്യം ഗുരുതരമായ നയലംഘനമാണെന്നും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറികൂടിയായ ജഗ്മതി കൂട്ടിചേര്‍ത്തു.

എന്നാല്‍, പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ച്
ജഗ്മതിയെ പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കികൊണ്ടുള്ള വാര്‍ത്താ കുറിപ്പും സിപിഎം പുറത്തിറക്കിയിട്ടുണ്ട്.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മുന്‍ രാജ്യാന്തര വോളിബോള്‍ താരവും കായിക അധ്യാപികയുമാണ് ജഗ്മതി. സിയോളില്‍ ഏഷ്യന്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ ടീമില്‍ അംഗമായിരുന്നു. മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍ അധ്യാപികയായിരുന്ന ജഗ്മതി 2002 ല്‍ ഖാപ് മഹാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിപിഎം ഹരിയാന സംസ്ഥാന സെക്രട്ടറി ഇന്ദര്‍ജിത്ത് സിംഗിന്റെ ഭാര്യയാണ്.
Next Story

RELATED STORIES

Share it