Flash News

സിപിഎം കാണിക്കുന്ന അക്രമത്തിന് കാരണം ചെഗുവേര:കുമ്മനം

സിപിഎം കാണിക്കുന്ന അക്രമത്തിന് കാരണം ചെഗുവേര:കുമ്മനം
X


തിരുവനന്തപുരം: ചെഗുവേരയെ മാതൃകയാക്കിയതാണ് സിപിഎമ്മിന്റെ അക്രമ സ്വഭാവത്തിന് കാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണഗുരു, അയ്യന്‍കാളി എന്നിവരെ മാതൃകയാക്കാത്തതാണ് സിപിഎമ്മിന്റെ തകര്‍ച്ചക്ക് കാരണം. സ്വന്തം നാടിന് വേണ്ടി ജീവിച്ചുമരിച്ച നേതാക്കളില്‍ നിന്ന് പ്രചോദനമുള്‍കൊള്ളാന്‍ സിപിഎം തയ്യാറാകണമെന്നും കുമ്മനം പറഞ്ഞു. ചെഗുവേര ഇന്ത്യയില്‍ വന്നപ്പോള്‍ സിപി ജോഷി അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ പോകാതിരുന്നത് അവര്‍ക്ക് ചെഗുവേരയുടെ യഥാര്‍ത്ഥ ചരിത്രം അറിയാവുന്നതിനാലാണെന്നും കുമ്മനം ആരോപിച്ചു. ഗോഡ്‌സെയുടെ നേതാവായിരുന്ന നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയെ ലോക്‌സഭിയല്‍ എത്തിച്ചത് അന്നത്തെ സിപിഐ ആയിരുന്നുവെന്നകാര്യം പിണറായി മറക്കരുതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it