kannur local

സിപിഎം ഒളിച്ചുകളി അവസാനിപ്പിക്കണം: സണ്ണി ജോസഫ് എംഎല്‍എ



ഇരിട്ടി: ഇരിട്ടിയിയില്‍ താലൂക്കിന്റെ അനുബന്ധ ഓഫീസുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ സിപിഎം നേതൃത്വം ഒളിച്ചുകളി അവസാനിപ്പിച്ച് കാര്യങ്ങള്‍ ജനങ്ങളോടു തുറന്നുപറയണമെന്ന് അഡ്വ.സണ്ണിജോസഫ് എംഎല്‍എ വാര്‍ ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. താലൂക്ക് വിഷയത്തില്‍ എംഎല്‍എ രാഷ്ട്രീയം കളിക്കുകയാണെന്ന സിപിഎം നേതൃത്വത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ദിഷ്ട ജോയിന്റ് ആര്‍ടി ഓഫീസ് മട്ടന്നൂരിലേക്ക് മാറ്റുന്നതിനായി ചില സിപിഎം നേതാക്കള്‍ ശ്രമിക്കുന്നു. അതാണ് ഞാന്‍ തുറന്നുപറഞ്ഞത്. ജോയിന്റ് ആര്‍ടിഓഫീസ് മട്ടന്നൂരിലേക്ക് മാറ്റണമെന്ന് നഗരസഭാ ചെയര്‍പേഴ്‌സനും, മുന്‍ ചെയര്‍മാനും സിപിഎം നേതാവുമായ കെ ഭാസ്‌കരനും ആവശ്യപ്പെട്ടിരിക്കുകയാണ്. പിന്നീട് മട്ടന്നൂര്‍ നഗരസഭാ കൗണ്‍സില്‍  ഇതിനായി പ്രമേയം പാസാക്കി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പേരാവൂര്‍ എഇഒ ഓഫീസിനായി ഒരു കോടി രൂപ ബജറ്റില്‍ നീക്കിവച്ചിരുന്നെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിനായി ഒന്നും ചെയ്തില്ല. പേരാവൂരില്‍ കോളജ് അനുവദിച്ചാല്‍ അതിന്റെ വികസനത്തിനായി ഒരു വര്‍ഷത്തെ ആസ്തി വികസനഫണ്ട് പൂര്‍ ണമായും മാറ്റിവെക്കുവാന്‍ ത യ്യാറാണെന്നും എംഎല്‍എ പറഞ്ഞു.
Next Story

RELATED STORIES

Share it