malappuram local

സിപിഎം ഏരിയാ സമ്മേളനത്തില്‍ പൊട്ടിത്തെറി

പൊന്നാനി: സിപിഎം പൊന്നാനി ഏരിയാ സമ്മേളനത്തില്‍ പൊട്ടിത്തെറി. നഗരം ലോക്കല്‍  സമ്മേളനത്തിലെ  പൊട്ടിത്തെറി ഏരിയ സമ്മേളനത്തിലും മുഴച്ചു നിന്നു.പൊന്നാനി എല്‍സി സമ്മേളനത്തോടെ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടതും നേരത്തെ എല്‍സി സെന്ററിലുണ്ടായിരുന്ന ആളെ സമ്മേളന പ്രതിനിധി ആക്കാത്തതും ചൂടേറിയ ചര്‍ച്ചക്ക് വഴിവച്ചു.  പൊന്നാനി എല്‍സിയിലെ ടൗണ്‍ ബ്രാഞ്ച് സമ്മേളനത്തില്‍ നിന്ന് മിക്ക സഖാക്കളും പങ്കെടുക്കാതെ മാറിനില്‍ക്കുകയും കോറം തികയാതെ  സമ്മേളന നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തത് മേല്‍കമ്മറ്റി ഗൗരവമായി എടുക്കാതെയാണ് സമ്മേളന നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പാര്‍ട്ടിക്ക് സ്വാധീനമുള്ള സഹകരണ ബാങ്കുകളില്‍ പാര്‍ട്ടി നേതാക്കന്മാരുടെ ഇഷ്ട്ടക്കാരെ തിരുകി കയറ്റാന്‍ ശ്രമിക്കുന്നതും ഏരിയാ കമ്മിറ്റിയില്‍ സജീവ ചര്‍ച്ചക്ക് വഴിവെച്ചു. ഇതില്‍ ചില ആളുകളില്‍ നിന്ന് നേതാക്കള്‍ പണം കൈപ്പറ്റിയതായ ആരോപണവും സമ്മേളനത്തില്‍ ചര്‍ച്ചയായി. ചില ബ്രാഞ്ച് സമ്മേളനങ്ങളും എല്‍സി സമ്മേളനങ്ങളും മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ഹൈജാക്ക് ചെയ്തതായും ആരോപണമുയര്‍ന്നിട്ടുണ്ട്. സ്വന്തം പാര്‍ട്ടി നാട് ഭരിക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പോലും പോലീസിന്റെ സഹായം ലഭിക്കുന്നില്ലെന്നും  ആരോപണമുയര്‍ന്നു. പാര്‍ട്ടി സഖാക്കള്‍ക്കെതിരെ ബിജെപി , ആര്‍എസ്എസ് താണ്ഡവം പാര്‍ട്ടി ഗൗരവമായി എടുക്കാത്തതും നാട്ടില്‍ ക്രമസമാധാനം തകര്‍ക്കുന്നതില്‍ പോലീസ് നിഷ്‌ക്രിയരാണെന്നും ആരോപണം ഉണ്ടായി.  എംഇഎസിലെ വിദ്യാര്‍ത്ഥി സമരങ്ങള്‍ പാര്‍ട്ടിയുടെ പരാജയമായാണ് പൊതുജനം വിലയിരുത്തിയതെന്നും അഭിപ്രായം ഉയര്‍ന്നു.  മൂന്ന് മാസക്കാലം സമരം ചെയ്യേണ്ടിവന്നു. ഭരണത്തിലുള്ള ഒരു പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് അവസാനം എംഇഎസിന്റെ കാല് പിടിക്കേണ്ട ഗതികേടാണ് ഉണ്ടായതെന്നും സമ്മേളനത്തില്‍  ആരോപണം ഉയര്‍ന്നു.
Next Story

RELATED STORIES

Share it