Flash News

സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം, എസ്‌ഐ ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് പരിക്ക്

സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം,  എസ്‌ഐ ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് പരിക്ക്
X


തിരുവനന്തപുരം :  പാപ്പനം കോട്ട് ക്ഷേത്ര പരിസരത്ത് സിപിഎം- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എസ്‌ഐ ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി ഒന്‍പതുമണിയോടെ പാപ്പനം കോട് വിശ്വംഭരന്‍ റോഡില്‍ പട്ടാരത്തില്‍ ക്ഷേത്രപരിസരത്താണ് ഏറ്റുമുട്ടലുണ്ടായത്.

ഷെമീര്‍, അഖിലേഷ് (27)സുമേഷ് കുമാര്‍(38),അരുണ്‍കുമാര്‍(24) എന്നിവര്‍ക്കും നേമം എസ് ഐ കെ ശ്യാമിനുമാണ് പരിക്കേറ്റത്. ശ്യാമിന് തലക്ക് സാരമായ പരിക്കുണ്ട്.
ഏതാനും ദിവസം മുന്‍പ് പ്രദേശത്ത് സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ വീണ്ടും സംഘര്‍ഷമുണ്ടായത്.
Next Story

RELATED STORIES

Share it