kannur local

സിപിഎം അസഹിഷ്ണുത തിരിച്ചറിയണം: മുസ്‌ലിം ലീഗ്

കണ്ണൂര്‍: ജനകീയ ജീവകാരുണ്യ സംരംഭങ്ങളോടുള്ള സിപിഎമ്മിന്റെ അസഹിഷ്ണുത ജനം തിരിച്ചറിയണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍കരീം ചേലേരി. സംസ്ഥാനത്തെ സിഎച്ച് സെന്ററുകള്‍ക്ക് വേണ്ടി വെള്ളിയാഴ്ച പള്ളികള്‍ക്ക് വെളിയില്‍ ഫണ്ട് സമാഹരിച്ചതിന്റെ പേരില്‍ പള്ളിക്കകത്തുവച്ച് ലീഗുകാര്‍ നിയമവിരുദ്ധമായി ഫണ്ട് പിരിച്ചെന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ പ്രസ്താവന ദുരുപദിഷ്ടിതമാണ്.
രാഷ്ട്രീയപ്രവര്‍ത്തനത്തിനു വേണ്ടി പള്ളിയില്‍വച്ച് ഫണ്ട് പിരിക്കുന്ന രീതി ലീഗിനില്ല. വര്‍ഷങ്ങളായി റമദാനിലെ രണ്ടാമത്തെ വെള്ളിയാഴ്ച സിഎച്ച് സെന്ററിന് വേണ്ടി ഫണ്ട് ശേഖരിക്കാറുണ്ട്.
ഇതുവഴി സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്ന സിഎച്ച് സെന്ററുകള്‍ നിരവധിയാണ്. ഇവിടെ കമ്മ്യൂണിസ്റ്റുകാരും ചികില്‍സ തേടാറുണ്ട്. പെടേനയിലും പൂവത്തും ഉണ്ടായ സംഭവം കേവലം സിപിഎം തറവേലകളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it