സിപിഎം അഴിഞ്ഞാട്ടം ഞെട്ടിപ്പിക്കുന്നത്: സിപിഐ
BY fousiya sidheek8 Jun 2017 7:12 AM GMT
fousiya sidheek8 Jun 2017 7:12 AM GMT
കണ്ണൂര്‍: സിപിഐ കൊളച്ചേരി ലോക്കല്‍ കമ്മിറ്റി ഓഫിസായി പ്രവര്‍ത്തിക്കുന്ന ഇ കുഞ്ഞിരാമന്‍നായര്‍ സ്മാരക മന്ദിരം അടിച്ചുതകര്‍ത്ത സംഭവത്തില്‍ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഉത്തരവാദപ്പെട്ട നേതാക്കള്‍ നോക്കിനില്‍ക്കെ സാമൂഹികവിരുദ്ധരെ പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത് ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരമൊരു സംഭവം അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ല. ഇടതുപാര്‍ട്ടികള്‍ കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ട ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തിലാണ് ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ പരസ്യമായി സിപിഐ ഓഫിസ് അക്രമിച്ച് നശിപ്പിച്ചത് എന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. സംഭവം സിപിഎം നേതൃത്വം ഏറെ ഗൗരവപൂര്‍വമാണ് കാണുന്നതെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം അക്രമങ്ങള്‍ കൊണ്ടൊന്നും സിപിഐ തകരില്ലെന്നും കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോവുമെന്നും ഫാസിസത്തിനും രാഷ്ട്രീയ അക്രമങ്ങള്‍ക്കുമെതിരായ പോരാട്ടങ്ങളില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നതായും ജില്ലാ എക്സിക്യൂട്ടീവ് പ്രസ്താവിച്ചു.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT