സിപിഎം അധികാരത്തില്‍ വന്നപ്പോഴേക്കും ചോര വീണുതുടങ്ങി: സുധീരന്‍

തിരുവനന്തപുരം: സിപിഎം അധികാരത്തില്‍ വരാനൊരുങ്ങുമ്പോഴേക്കും കേരളത്തിന്റെ മണ്ണില്‍ ചോര വീഴാന്‍ തുടങ്ങിയിരിക്കുന്നു എന്ന യാഥാര്‍ഥ്യം ആശങ്കയോടെ കാണേണ്ടിയിരിക്കുന്നു എന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടന്ന രാജീവ്ഗാന്ധിയുടെ 25ാമത് രക്തസാക്ഷിത്വ വാര്‍ഷികദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു സുധീരന്‍.
പിണറായിയിലും കയ്പമംഗലത്തും ഉണ്ടായ സംഭവങ്ങള്‍ അതിന്റെ തുടക്കമാണ്. എല്ലാം ശരിയാവും എന്നുപറഞ്ഞ സിപിഎം പ്രായത്തിന്റെയും ശാരീരികാസ്വാസ്ഥ്യത്തിന്റെയും പേരില്‍ അച്യുതാനന്ദനെപ്പോലും ഒഴിവാക്കാന്‍ മടിച്ചില്ല. തിരഞ്ഞെടുപ്പിന് സംസ്ഥാനം മുഴുവന്‍ ഓടിനടന്ന ആളാണ് അച്യുതാനന്ദന്‍. ആ അച്യുതാനന്ദനെയാണ് ആദ്യം ശരിയാക്കിയത്. പാര്‍ട്ടിയുടെ സമുന്നത നേതാവിനെപ്പോലും കൈകാര്യംചെയ്യുന്ന രീതിയിലേ—ക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മാറിയിരിക്കുന്നു. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാരം പോലെയുള്ളവരെ നാം കരുതിയിരിക്കണം. വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളില്‍നിന്ന് ഇന്ത്യയെ മോചിപ്പിക്കാന്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ വിശ്വാസികളുടെ ശക്തമായ മുന്നേറ്റം ഉണ്ടാവേണ്ടതുണ്ടെന്നും സുധീരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it