സിപിഎം അക്രമികള്ക്ക്നിയമപരിരക്ഷ നല്കുന്നു: വി എം സുധീരന്
BY Sumeera SMR14 Jun 2016 7:44 PM GMT
Sumeera SMR14 Jun 2016 7:44 PM GMT
തിരുവനന്തപുരം: അധികാരത്തിന്റെ തണലില്‍ സിപിഎം അക്രമം അഴിച്ചുവിടുകയും അക്രമികള്‍ക്കു നിയമപരിരക്ഷ നല്കുകയുമാണു ചെയ്യുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്. ഇന്ദിരാഭവനില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ആര്‍എസ്എസിനെ വളര്‍ത്തിയതില്‍ സിപിഎമ്മിന്റെ ഫാഷിസ്റ്റ് ശൈലിക്ക് പങ്കുണ്ട്. ക്രിമിനലുകളെ സംരക്ഷിക്കില്ലെന്നു മുഖ്യമന്ത്രിയും പാര്‍ട്ടി അധികാരകേന്ദ്രമാവില്ലെന്നും പ്രവര്‍ത്തകര്‍ വിനയത്തോടെ പെരുമാറണമെന്നും പാര്‍ട്ടി സെക്രട്ടറിയും പറയുമ്പോഴും സിപിഎം ഫാഷിസ്റ്റ് ശൈലിയില്‍ മുന്നോട്ടുപോവുന്നു. അതിന് ഒടുവിലത്തെ ഉദാഹരണമാണ് എംഎല്‍എ പി കെ ശശിയുടേത്. എംഎല്‍എ നിയമം കൈയിലെടുത്ത് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയത് തെറ്റായ സന്ദേശമാണു നല്‍കുന്നതെന്നും സുധീരന് പറഞ്ഞു.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT