kozhikode local

സിപിഎം അക്രമം വിഭാഗീയത മറച്ചുപിടിക്കാന്‍: ലീഗ്‌

പേരാമ്പ്ര: പാര്‍ട്ടി സമ്മേളനങ്ങളില്‍ ആളിക്കത്തിയ വിഭാഗീയതയും ചേരിപ്പോരും മറച്ചു പിടിക്കാനാണ് പേരാമ്പ്ര നിയോജക മണ്ഡലത്തിലെ മേപ്പയ്യൂര്‍,  കീഴ്പയൂര്‍, നരക്കോട്, വാളൂര്‍, കക്കാട്, ചാലിക്കര തുടങ്ങിയ പ്രദേശങ്ങളില്‍ സിപിഎമ്മുകാര്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകരെ ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയും ലീഗ് ഓഫിസുകള്‍ തകര്‍ക്കുകയും ചെയ്തതെന്ന് പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി ആരോപിച്ചു.  മേഖലയില്‍ സിപിഎം വ്യാപകമായി അഴിച്ചുവിട്ട അക്രമത്തിനെതിരെ ജനകീയ പ്രതിരോധത്തിന് മുസ്‌ലിംലീഗ് നേതൃത്വം നല്‍കും. എസ് കെ അസൈനാര്‍ അധ്യക്ഷത വഹിച്ചു. സി പി എ അസീസ്, കല്ലൂര്‍ മുഹമ്മദലി, ടി കെ ഇബ്രാഹിം, എം കെ അബ്ദുറഹ്മാന്‍ മാസ്റ്റര്‍, ഒ മമ്മു, ടി പി മുഹമ്മദ്, വി മുജീബ്, ആര്‍ കെ മുനീര്‍, ടി  കെ  എ ലത്തീഫ്, ടി പി നാസര്‍, പുതുക്കുടി അബ്ദുറഹ്മാന്‍, ഇ ഷാഹി സംസാരിച്ചു.
Next Story

RELATED STORIES

Share it