Flash News

സിന്ധു വധക്കേസ് : ഭര്‍ത്താവിന് ജീവപര്യന്തം



തലശ്ശേരി: ചെറുപുഴ പ്രാപ്പൊയിലിലെ സിന്ധു(30)വിനെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കോട്ടയം പൊന്‍കുന്നം സ്വദേശിയും പ്രാപ്പൊയിലില്‍ താമസക്കാരനുമായ ജയന്‍ എന്ന അജയകുമാറി(41)നെ അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ശ്രീകല സുരേഷ് ജീവപര്യന്തം തടവിനും ഒരുലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. തെളിവു നശിപ്പിച്ചതിന് ഏഴുവര്‍ഷം കഠിനതടവ് അനുഭവിക്കണം. കൂടാതെ, അരലക്ഷം രൂപ പിഴയടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ ഒന്നരവര്‍ഷം കൂടി അധികതടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പൊന്‍കുന്നം സ്വദേശിനിയും പ്രാപ്പൊയിലില്‍ താമസക്കാരിയുമായ സിന്ധുവിനെ കഴുത്തില്‍ കേബിള്‍വയര്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം നാലു കഷണങ്ങളാക്കി തുണിയില്‍ പൊതിഞ്ഞ് വീട്ടിനകത്ത് സൂക്ഷിക്കുകയായിരുന്നു പ്രതി. 2008 ജൂലൈ 28നു രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവും മക്കളുമുള്ള സിന്ധു അജയകുമാറുമായി പ്രണയത്തിലാവുകയും ഒളിച്ചോടി ചെറുപുഴയില്‍ എത്തുകയുമായിരുന്നു. അജയകുമാറിന്റെ ജീവിതശൈലിയില്‍ സംശയം തോന്നിയ സിന്ധു ഇതിനെ ചോദ്യംചെയ്തു. ഇതിലുള്ള വൈരാഗ്യമൂലം കൊലനടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പൊന്‍കുന്നത്തു നിന്ന് ഒളിച്ചോടാന്‍ സഹായം ചെയ്തയാളോട് പ്രതി കൊലപാതകവിവരം പറഞ്ഞതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.
Next Story

RELATED STORIES

Share it