സിനിമ പകര്‍ത്തി പണം കൈപ്പറ്റാന്‍ ശ്രമം; സ്റ്റോപ്പ് പൈറസി ഉടമ അറസ്റ്റില്‍

തിരുവനന്തപുരം: അങ്കിള്‍ എന്ന മലയാള സിനിമ ടിആര്‍ ലവര്‍ എന്ന പേരില്‍ പകര്‍ത്തി നല്‍കി പണം കൈപ്പറ്റാന്‍ ശ്രമിച്ച സ്റ്റോപ്പ് പൈറസി ഉടമ തുഷാറിനെ ആന്റിപൈറസി സെ ല്‍ അറസ്റ്റ് ചെയ്തു. പൈറസി തടയുന്നതിനായി പല സിനിമാ നിര്‍മാതാക്കളുമായി എഗ്രിമെന്റ് ഉണ്ടാക്കിയിട്ടുള്ളയാളാണ് ഇയാള്‍. റിലീസായി ഏതാനും ദിവസങ്ങ ള്‍ക്കുള്ളില്‍ തന്നെ അങ്കിള്‍ എന്ന സിനിമയുടെ വ്യാജ തിയേറ്റര്‍ പകര്‍പ്പ് ടെലിഗ്രാം ചാനല്‍ വഴി പൈറസി സൈറ്റായ ദശുു്യാീ്ശല്വ.റമലേല്‍ പ്രദര്‍ശിപ്പിച്ച് നിര്‍മാതാവിനു വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയിരുന്നു. ഇതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് ആന്റിപൈറസി സെല്ലില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഇന്റര്‍നെറ്റിലെ താല്‍ക്കാലിക ജിമെയില്‍ മുഖേന വ്യാജ അക്കൗണ്ട് ഉണ്ടാക്കി ടിആര്‍ ലവര്‍ എന്ന പേരില്‍ ദശുു്യാീ്ശല്വ എന്ന സൈറ്റിലേക്ക് സിനിമ പകര്‍ത്തി നല്‍കുകയാണ് പ്രതി ചെയ്തത്. ഒരു മാസത്തേക്ക് 60,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് പൈറസി തടയുന്നതിനായി ഈ സംഘങ്ങള്‍ കൈപ്പറ്റുന്നത്. ആന്റിപൈറസി സെല്‍ എസ്പി ബി കെ പ്രശാന്തന്‍ കാണിയുടെ നേതൃത്വത്തില്‍ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ പി എസ് രാകേഷ്, സിപിഒ സ്റ്റാന്‍ലി ജോണ്‍, ഹാത്തിം, അദിന്‍, അശോക് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



Next Story

RELATED STORIES

Share it