സിനിമാ സബ്‌സിഡി വര്‍ധനശുപാര്‍ശ സമര്‍പ്പിക്കാന്‍ ഏഴംഗ സമിതി

തിരുവനന്തപുരം: മലയാള സിനിമയ്ക്കുള്ള സബ്‌സിഡി വര്‍ധിപ്പിക്കുന്നതിനു സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിനു മുന്നോടിയായി ശുപാര്‍ശ സമര്‍പ്പിക്കാന്‍ ഏഴംഗ ഉന്നതസമിതിയെ നിയമിച്ച് സാംസ്‌കാരിക വകുപ്പ് ഉത്തരവിറക്കി. ചലച്ചിത്ര സബ്സിഡി നിയമത്തിന്റെ ചട്ടങ്ങള്‍ പഠിച്ച് ഭേദഗതി നിര്‍ദേശിക്കുകയാണ് സമിതിയുടെ ചുമതല.
സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ദീപ ഡി നായരാണ് സമിതിയുടെ കണ്‍വീനര്‍. സംവിധായകന്‍ ഷാജി എന്‍ കരുണ്‍, ചലച്ചിത്ര വികസന കോ ര്‍പറേഷന്‍ ചെയര്‍മാന്‍ ലെനി ന്‍ രാജേന്ദ്രന്‍, സംവിധായകന്‍ ഡോ. ബിജു, എഡിറ്റര്‍ ബി അജിത്, ധനവകുപ്പിന്റെയും നിയമവകുപ്പിന്റെയും പ്രതിനിധിക ള്‍ എന്നിവര്‍ അടങ്ങുന്നതാണു സമിതി. ഇപ്പോള്‍ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നിര്‍മിക്കുന്ന സിനിമകള്‍ക്ക് വെറും അഞ്ചുലക്ഷം രൂപയാണ് സബ്‌സിഡിയായി നല്‍കുന്നത്. നിര്‍മാണച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതു നിസ്സാര തുകയാണെന്ന് ചലച്ചിത്രപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് സബ്‌സിഡി പരിഷ്‌കരിക്കുന്നതിനു സമിതിയെ നിയോഗിച്ചത്.
Next Story

RELATED STORIES

Share it