thrissur local

സിനിമാ സംവിധായകനെ പോലിസ് മര്‍ദിച്ചതായി പരാതി

പാവറട്ടി: സിനിമാ സംവിധായകനെ പോലിസ് അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ട് മര്‍ദിച്ചതായി പരാതി. പാവറട്ടി എളവള്ളി എറച്ചം വീട്ടില്‍ അന്‍വര്‍ മജീദിനെ പാവറട്ടി പോലിസ് മര്‍ദിച്ചതായി കാണിച്ച് ഭാര്യ സൈനയാണ് കലക്്ടര്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്. കഴിഞ്ഞ രണ്ടിന് ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് പാവറട്ടി പോലിസ് അറസ്റ്റ് ചെയ്ത് എസ്‌ഐയുടെ നേതൃത്വത്തില്‍ പോലിസ് സംഘം മര്‍ദിച്ചതായാണ് പരാതി. കള്ളകേസില്‍ കുടുക്കി ജയിലില്‍ അടച്ചതായും പറയുന്നു.
മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനായ മജീദ് ആഹാരം പോലും കഴിക്കാന്‍ പറ്റാതെയാണ് ജയിലില്‍ കഴിയുന്നത്. ജാമ്യം എടുത്തു പുറത്തിറങ്ങിയാല്‍ കൊല്ലുമെന്നും തീവ്രവാദ കേസില്‍ പെടുത്തി മരണം വരെ ജയിലില്‍ കിടത്തുമെന്നും ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഭൂമാഫിയകളായ ഹംസയും, സാജന്‍ വക്കീലും ഭീഷണിപ്പെടുത്തിയിരിക്കുന്നതെന്നും പരാതിയില്‍ ആരോപിച്ചു.
പോലിസ്, ഭൂമാഫിയകള്‍കളുടെ അതിക്രമങ്ങളെക്കുറിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ജില്ലാ പോലിസ് സൂപ്രണ്ട്, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് അന്‍വര്‍ മജീദിന്റെ കുടുംബം.
Next Story

RELATED STORIES

Share it