Flash News

സിനിമാ പ്രദര്‍ശനത്തിനിടെ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ എബിവിപി-ഡിഎസ്എഫ് സംഘര്‍ഷം

സിനിമാ പ്രദര്‍ശനത്തിനിടെ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ എബിവിപി-ഡിഎസ്എഫ് സംഘര്‍ഷം
X
jadavpur

കൊല്‍ക്കത്ത;  സിനിമാ പ്രദര്‍ശനത്തിനിടെ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ എബിവിപിയും ഇടതു വിദ്യാര്‍ത്ഥി സംഘടനയായ ഡിഎസ്എഫും തമ്മില്‍  സംഘര്‍ഷം.സംഘര്‍ഷത്തില്‍ പെണ്‍കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഘര്‍ഷം. അനുപം ഖേര്‍, രൂപാ ഗാംഗുലി എന്നിവര്‍ അഭിനയിച്ച ബുദ്ധാ ഇന്‍ എ ട്രാഫിക് ജാം എന്ന ചിത്രത്തിന്റെ പ്രദര്‍ശനം നടക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം.
ചിത്രത്തില്‍ വിഭാഗീയത ഉണ്ടെന്നാരോപിച്ച് ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രദര്‍ശനം തടഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ എബിവിപി പ്രവര്‍ത്തകരാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. പിന്നീട് ഇരുവിഭാഗവും തമ്മില്‍ നടന്ന അടിപിടിയില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. എഫ്എഎസ്(ഫാക്യുലിറ്റി ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്) സംഘടനയും സംഘര്‍ഷത്തില്‍ ഉണ്ടായിരുന്നു.
വിനോദ് അഗ്നിഹോത്രി സംവിധാനം ചെയ്ത രാഷ്ട്രീയ സിനിമയാണ് ബുദ്ധാ ഇന്‍ എ ട്രാഫിക് ജാം. സിനിമാ പ്രദര്‍ശനത്തിന് നേരത്തെ ക്യാംപസില്‍ അനുമതി നിഷേധിച്ചിരുന്നു. ഇത് മറികടന്നാണ് ഒരു വിഭാഗം സിനിമ പ്രദര്‍ശിപ്പിച്ചത്. ക്ലാസ്സുകള്‍ അവസാനിച്ച് രാത്രി 10 ഓടെ ആയിരുന്നു പ്രദര്‍ശനം നടന്നത്. അതിനിടെ പുറത്ത് നിന്ന് വന്ന ചിലര്‍ സംഘര്‍ഷത്തില്‍ ഇടപെടുകയും വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്തിയതായും പരാതിയുണ്ട്.  യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ദാസ് ഇടപെട്ട് സംഘര്‍ഷം ശാന്തമാക്കി. സിനിമാ പ്രദര്‍ശനം നിഷേധിച്ചതിലോ പ്രദര്‍ശിപ്പിച്ചതിലോ യൂണിവേഴ്‌സിറ്റിക്ക് യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it