Flash News

സിനിമാ നിര്‍മാതാവ് മഞ്ഞിലാസ് ജോസഫ് അന്തരിച്ചു

സിനിമാ നിര്‍മാതാവ് മഞ്ഞിലാസ് ജോസഫ് അന്തരിച്ചു
X
manjilasചെന്നൈ: ചട്ടക്കാരി, കടല്‍പ്പാലം, ഗുരുവായൂര്‍ കേശവന്‍തുടങ്ങിയ പ്രശസ്തമായ സിനിമകളുടെ നിര്‍മാതാവ് മഞ്ഞിലാസ് ജോസഫ് (എം. ഒ ജോസഫ് -86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. മഞ്ഞിലാസ് എന്ന ബാനറില്‍ 30 ഓളം ചിത്രങ്ങള്‍ നിര്‍മിച്ച ജോസഫ് അറുപതു വര്‍ഷത്തോളം സിനിമാരംഗത്ത്് പ്രവര്‍ത്തിച്ചിട്ടുണ്ട്.

നാടന്‍പെണ്ണ്, തോക്കുകള്‍ കഥ പറയുന്നു, വാഴ് വേ മായം, അനുഭവങ്ങള്‍ പാളിച്ചകള്‍, ഗുരുവായൂര്‍ കേശവന്‍, ചട്ടക്കാരി, പറങ്കിമല, അടിമകള്‍, കടല്‍പ്പാലം, പുനര്‍ജന്‍മം തുടങ്ങി മുപ്പതോളം സിനിമകള്‍ നിര്‍മി്ച്ചിട്ടുണ്ട്. പാറ (1985) ആണ് അവസാനമായി നിര്‍മിച്ച ചിത്രം.

തൃശൂര്‍ സ്വദേശിയാണ്. സംസ്‌ക്കാരം ഞായറാഴ്ച്ച ചെന്നൈയില്‍ നടക്കും.
Next Story

RELATED STORIES

Share it