kannur local

സിനിമാ നിരൂപണത്തില്‍ മൂന്നാം തവണയും രമ്യ

തലശ്ശേരി: സര്‍വകലാശാലാ കലോല്‍സവത്തില്‍ സിനിമ നിരൂപണത്തില്‍ ഹാട്രിക്ക് വിജയവുമായി കെ രമ്യ പുളിന്തോട്ടി. വിദ്യാനഗറിലെ സര്‍വകലാശാല കാംപസില്‍ രണ്ടാം സെമസ്റ്റര്‍ മലയാളം ബിഎഡ് വിദ്യാര്‍ഥിനിയും കോളജിലെ സ്റ്റുഡന്റ് എഡിറ്ററുമായ രമ്യ നിരവധി അവാര്‍ഡുകള്‍ നേടിയ ദിപേഷ് ടി യുടെ അങ്കൂരം എന്ന സിനിമയാണ് നിരൂപണത്തിനായി തിരഞ്ഞെടുത്തത്.
കഴിഞ്ഞ വര്‍ഷം കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ നടന്ന കലോല്‍സവത്തില്‍ നെയിബേഴ്‌സ് എന്ന സിനിമയുടെ നിരൂപണത്തിനാണ് എംഎ മലയാളം വിദ്യാര്‍ഥിയായിരിക്കെ ഒന്നാം സ്ഥാനം നേടിയത്. ദൃശ്യ വിസ്മയങ്ങളുടെ ബഹുസ്വരത പ്രകൃതി പാഠങ്ങളിലൂടെ എന്ന രമ്യയുടെ നിരൂപണത്തെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരമ്പര്യം ഉയര്‍ത്തി പിടിക്കുന്നതായി വിധികര്‍ത്താക്കള്‍ പറഞ്ഞു.
50ല്‍ പരം വിദ്യാര്‍ഥികളെ പിന്തള്ളിയാണ് രമ്യ വിജയം നേടിയത്. ബിഎ, എംഎ എന്നിവയ്ക്ക് റാങ്ക് കരസ്ഥമാക്കിയ രമ്യയുടെ ഭൂമിയെ തൊട്ടു നിലാവിന്റെ വേരില്‍ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളം കവിതാ രചനയില്‍ ഇത്തവണ രണ്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ്: വിനോദ് കുമാര്‍. മകള്‍: അനവദ്യ.
Next Story

RELATED STORIES

Share it