Idukki local

സിനിമാ ആസ്വാദനം കുട്ടികള്‍ ഗൗരവമായി കാണണം: കമല്‍



വെള്ളാപ്പാറ: ഏറ്റവും വലിയ ജനകീയ കലയായ സിനിമയെ കുട്ടികള്‍ ഗൗരവത്തോടെ കാണണമെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. ചലച്ചിത്ര അക്കാദമിയും സംസ്ഥാന ശിശുക്ഷേമ സമിതിയും ചേര്‍ന്ന് വെള്ളാപ്പാറ ഫോറസ്റ്റ് ഡോര്‍മെറ്ററിയില്‍ സംഘടിപ്പിച്ച ചലച്ചിത്രാസ്വാദന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കമല്‍. അക്ഷരങ്ങളെ നെഞ്ചിലേറ്റുന്ന പോലെ കുട്ടികള്‍ സിനിമയേയും സമീപിക്കണം. സിനിമ വെറുതെ കണ്ട് ആസ്വദിച്ച്് വിടാനുള്ളതല്ല. ലോകം എന്താണെന്നും യഥാര്‍ഥ മനഷ്യജീവിതം എന്താണെന്നും വെളിപ്പെടുത്തുന്ന സിനിമകളും ഉണ്ട്. അത്തരം സിനിമകള്‍ കാണുന്നവര്‍ക്ക് വിവിധ ദേശങ്ങളിലെ ജീവിതം, അവിടുത്തെ മനുഷ്യരുടെ അവസ്ഥ, അതിജീവനം, ഭാഷ, വസ്ത്രധാരണം തുടങ്ങിയവ പഠിക്കാനും അവസരം ലഭിക്കും.വിനോദം മാത്രമല്ല സിനിമ വിജ്ഞാനവും നല്‍കുന്നു. നല്ല സിനിമകളെ ശരിയായി അസ്വദിക്കാനുള്ള പരിശീലനം നല്‍കാനാണ് ചലച്ചിത്ര അക്കാദമി സിനിമാസ്വാദന ക്യാംപുകള്‍ സംഘടിപ്പിക്കുന്നതെന്നും കമല്‍ പറഞ്ഞു. അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു, ക്യാംപ് ഡയറക്ടറും സംവിധായകനുമായ മെക്കാര്‍ട്ടിന്‍, ജില്ലാ ശിശുക്ഷേമ സമിതി ഭാരവാഹികളായ കെ ആര്‍ ജനാര്‍ദ്ദനന്‍, കെ രാജു, കെ എം ഉഷ, ഷൈലജ, കെ ആര്‍ രാമചന്ദ്രന്‍ സംസാരിച്ചു. അഞ്ചുജില്ലകളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുക്കുന്ന ക്യാംപ് ആറിന് അവസാനിക്കും.
Next Story

RELATED STORIES

Share it