സിനിമാനിര്‍മാണം വെല്ലുവിളിയെന്ന് അര്‍ജന്റീനിയന്‍ സംവിധായകര്‍

തിരുവനന്തപുരം: സ്വതന്ത്ര സിനിമാനിര്‍മാണം തങ്ങളുടെ രാജ്യത്തു വലിയ വെല്ലുവിളിയാണെന്ന് അര്‍ജന്റീനയിലെ സംവിധായകര്‍. ഏര്‍ണസ്‌റ്റോ അര്‍ഡിറ്റോ, വിര്‍ന മൊലിന എന്നിവരാണ് അര്‍ജന്റീനയിലെ സിനിമാ മേഖലയെക്കുറിച്ച് സംസാരിച്ചത്. ചലച്ചിത്രമേളയുടെ ഭാഗമായി ടാഗോര്‍ തിേയറ്ററില്‍ നടന്ന മീറ്റ് ദി ഡയറക്ടേഴ്‌സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇവര്‍. മല്‍സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിംഫണി ഫോര്‍ അന എന്ന ചിത്രത്തിന്റെ സംവിധായകരാണ് ഇവര്‍. സിനിമാനിര്‍മാണത്തിന്റെ ഏതു ഘട്ടത്തിലും തടസ്സമുണ്ടായേക്കാം. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പലതരം ഇടപെടലുകളുണ്ടാവുന്നു. സ്വതന്ത്ര സിനിമകളെ പിന്തുണയ്ക്കുന്ന നിര്‍മാതാക്കളും കുറവാണ്. ചിത്രീകരണം പൂര്‍ത്തിയായ സിനിമകള്‍ പ്രദര്‍ശിപ്പിക്കാനാവാതെ നിന്നുപോയേക്കാം. നീതിക്കും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വേണ്ടി സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ കലഹിക്കേണ്ടിവരുന്നുവെന്ന് വിര്‍ന മൊലിന പറഞ്ഞു.
Next Story

RELATED STORIES

Share it