Second edit

സിനിമയും സംഗീതവും

പാട്ട് ഇന്ത്യന്‍ സിനിമയുടെ ഒഴിവാക്കാനാവാത്ത ഘടകമാണ്. പലപ്പോഴും ഇന്ത്യയില്‍ സിനിമ പിടിച്ചുനിന്നതു തന്നെ പാട്ടിന്റെ ബലത്തിലാണെന്നു പറയാം. എന്നാല്‍, പാശ്ചാത്യരാജ്യങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണ്. ഗൗരവമായി കഥ പറയുന്ന പല ലോകപ്രശസ്ത സിനിമകളിലും ഗാനങ്ങള്‍ ഇല്ലതന്നെ. കലാസിനിമയുടെ വക്താക്കള്‍ ഇന്ത്യയിലും ഏതാണ്ട് ഇതേ പാത തന്നെയാണു പിന്തുടരുന്നത്. ആട്ടവും പാട്ടുമൊക്കെ അല്‍പം തരംതാണ അഭിരുചിയുടെ അടയാളങ്ങളാണ് എന്ന് ആര്‍ട്ട് സിനിമയുടെ വക്താക്കള്‍ കരുതുന്നുവോ എന്നുപോലും സംശയം. പാട്ടെഴുത്തുകാര്‍ക്കും സംഗീതസംവിധായകര്‍ക്കും പാട്ടുകാര്‍ക്കുമൊക്കെ തങ്ങള്‍ ചലച്ചിത്രരംഗത്തുനിന്നു കാലക്രമേണ പുറത്തായിപ്പോവുമോ എന്ന ആശങ്കയുണ്ട്. കമ്പോളസിനിമകളില്‍പ്പോലും ഗാനങ്ങളുടെ എണ്ണം കുറഞ്ഞുവരുകയാണല്ലോ.
എന്നാല്‍, ബോളിവുഡിലെ അറിയപ്പെട്ട ചലച്ചിത്ര സംവിധായകനായ സഞ്ജയ് ലീലാ ഭന്‍സാലി പാട്ടിന്റെ കൂടെ നില്‍ക്കുന്ന ആളാണ്. അദ്ദേഹം സിനിമകള്‍ക്ക് സംഗീതം നല്‍കുകയും ചെയ്യുന്നു. അടുത്തകാലത്ത് സൂപ്പര്‍ഹിറ്റായ ഭന്‍സാലിയുടെ ബാജിറാവു മസ്താനി ഈയിടെ ഏറ്റവും മികച്ച സിനിമയ്ക്കും ഏറ്റവും നല്ല സംഗീതസംവിധാനത്തിനുമുള്ള ഏഷ്യന്‍ ഫിലിം അവാര്‍ഡ് നേടുകയുണ്ടായി. ഭന്‍സാലിയിലെ സംഗീതസംവിധായകനു ലഭിച്ച അംഗീകാരമാണിത്.
ആര്‍ട്ട് സിനിമയില്‍ സാമാന്യേന സംഗീതമില്ലെങ്കിലും ഇന്ത്യയിലെ പല പ്രശസ്ത സംവിധായകരും സംഗീതജ്ഞര്‍കൂടിയാണ്.
Next Story

RELATED STORIES

Share it