Flash News

സിനിമയിലെ സ്ത്രീകൂട്ടായ്മയില്‍ നിന്നും ഭാഗ്യലക്ഷ്മിയും പാര്‍വതിയും പുറത്ത്

സിനിമയിലെ സ്ത്രീകൂട്ടായ്മയില്‍ നിന്നും ഭാഗ്യലക്ഷ്മിയും പാര്‍വതിയും പുറത്ത്
X


സിനിമാ മേഖലയില്‍ വനിതകള്‍ക്കായി രൂപീകരിച്ച വിമണ്‍ ഇന്‍ സിനിമാ കളക്ടീവില്‍ ഭാഗ്യലക്ഷ്മിയേയും മാലാ പാര്‍വതിയേയും ഒഴിവാക്കിയതായി ആരോപണം. തങ്ങളെ ഒഴിവാക്കിയതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നാണ് ഇരുവരും പറയുന്നത്. സംഘടനയ്ക്കു പിന്നില്‍ സിപിഎം ആണെന്ന ആരോപണം ഇതിനിടെ ഉയര്‍ന്നു കഴിഞ്ഞു. സാമൂഹിക വിഷയങ്ങളില്‍ താന്‍ സ്വതന്ത്ര തീരുമാനമെടുക്കുന്നതിനാല്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും തന്നോട് എതിര്‍പ്പുണ്ടായേക്കാം. ഈ സാഹചര്യത്തില്‍ തന്നെ സംഘടനയില്‍ എടുത്താല്‍ മുഖ്യമന്ത്രിയില്‍ നിന്നും വേണ്ട പിന്തുണ ലഭിച്ചേക്കില്ലെന്ന് കരുതിയാവണം സംഘടനയില്‍ നിന്നും തന്നെ ഒഴിച്ചുനിര്‍ത്തിയതെന്ന് പാര്‍വതി പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി ഇക്കാര്യം പറഞ്ഞത്.
സംഘടനാരൂപീകരണത്തിന്റെ തുടക്കത്തിലുള്ള ചര്‍ച്ചയില്‍ താനും ഭാഗമായിട്ടുണ്ടെന്നും എന്നാല്‍ സംഘടന രൂപീകരിച്ചതായി അറിയുന്നത് മാധ്യമങ്ങളിലൂടെ മാത്രമാണെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. തന്നെയും പാര്‍വതിയെയും സംഘടനയില്‍ നിന്നും മാറ്റി നിര്‍ത്തിയതില്‍ രാഷ്ട്രീയമുണ്ടോയെന്നു പലരും ചോദിക്കുമ്പോള്‍ അങ്ങനൊരു സംശയം തനിക്കും തോന്നുന്നുണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു. സിപിഎം നേതാവ് ഉള്‍പ്പെട്ട വടക്കാഞ്ചേരി പീഡനക്കേസില്‍ സര്‍ക്കാരിനെതിരേ ഭാഗ്യലക്ഷ്മി ശക്തമായ നിലപാടെടുത്തിരുന്നു. തുടര്‍ന്ന് പല സംഭവങ്ങളിലായി പാര്‍ട്ടിയുമായി ഭാഗ്യലക്ഷ്മി ഉരസിയിരുന്നു. മുഖ്യമന്ത്രിക്ക് തങ്ങളെ സംഘടനയില്‍ ചേര്‍ക്കുന്നതില്‍ താല്‍പര്യമുണ്ടാവില്ലെന്നാണ് ഇരുവരും പറയുന്നത്.



[related]
Next Story

RELATED STORIES

Share it