Flash News

സിനായ് : 19 ഐഎസ് അനുകൂലികള്‍ കൊല്ലപ്പെട്ടു



കെയ്‌റോ: ഈജിപ്തിലെ സിനായ് പ്രവിശ്യയില്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ 19 ഐഎസ് അനുകൂല സംഘടനാപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. സിനായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്‍സാര്‍ ബൈത്തുല്‍ മുഖദിസ്് സംഘടനയുടെ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഈജിപ്ഷ്യന്‍ സേന ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലപ്പെട്ടവരില്‍ സംഘടനയുടെ മൂന്ന് നേതാക്കളും ഉള്‍പ്പെടുന്നതായി പ്രസ്താവനയില്‍ പറയുന്നു.
Next Story

RELATED STORIES

Share it