സിനായില്‍ ഐഎസ് ആക്രമണം; 13 പോലിസുകാര്‍ കൊല്ലപ്പെട്ടു

കെയ്‌റോ: ഈജിപ്തിലെ സിനായ് ഉപദ്വീപില്‍ കാര്‍ ബോംബ് ആക്രമണത്തില്‍ 13 പോലിസുകാരെ വധിച്ചതായി സായുധസംഘമായ ഐഎസ് അറിയിച്ചു. സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ കാര്‍ കാവല്‍പ്പുരയിലെ പരിശോധനയ്ക്കിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
എന്നാല്‍, വടക്കന്‍ സിനായ് നഗരമായ അല്‍ അരീഷിലെ സഫ സൈനിക കാവല്‍പ്പുര മോര്‍ട്ടാര്‍ ആക്രമണത്തില്‍ തകര്‍ന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
2013ല്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സിയെ പ്രസിഡന്റ് പദവിയില്‍ നിന്നു പട്ടാളം പുറത്താക്കിയതിനു പിന്നാലെ മേഖലയില്‍ സംഘര്‍ഷം പതിവാണ്. ഭീകരബന്ധം ആരോപിച്ച് നൂറുകണക്കിനു പേരെ സൈന്യം ഇവിടെ കൊലപ്പെടുത്തിയിരുന്നു. പ്രത്യാക്രമണത്തില്‍ നിരവധി സൈനികരും കൊല്ലപ്പെടാറുണ്ട്. ഉഗ്ര സ്‌ഫോടനം നടന്നതായും നഗരം സീല്‍ ചെയ്തതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. അക്രമിസംഘത്തിലെ അഞ്ചുപേരെ വധിച്ചെന്നു സുരക്ഷാ സൈന്യം അറിയിച്ചു.
Next Story

RELATED STORIES

Share it