Flash News

സിദ്ധിവിനായകക്ഷേത്രത്തില്‍ നിന്ന് മന്ത്രച്ചരടുകള്‍ വാങ്ങിയിരുന്നതായി ഹെഡ്‌ലി

സിദ്ധിവിനായകക്ഷേത്രത്തില്‍ നിന്ന് മന്ത്രച്ചരടുകള്‍ വാങ്ങിയിരുന്നതായി ഹെഡ്‌ലി
X
david-coleman-headley.

മുംബൈ: സിദ്ധിവിനായകക്ഷേത്രത്തില്‍ നിന്ന് ഇരുപതോളം മന്ത്രച്ചരടുകള്‍ താന്‍ വാങ്ങിയതായി മുംബൈ ആക്രമണക്കേസിലെ മുഖ്യസൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി.
ബാബാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്താന്‍ പാക് ചാരസംഘടനയായ ഐ എസ് ഐ തനിക്ക് നിര്‍ദേശം നല്‍കിയിരുന്നതായും ഹെഡ്‌ലി പറഞ്ഞു. മുംബൈ ആക്രമണക്കേസിലെ മുഖ്യസൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി.

മുംബൈ  സെഷന്‍സ് കോടതിയിലെ പ്രത്യേക ജഡ്ജി ജി എ സനാപ് മുമ്പാകെയുള്ള വീഡിയോ കോണ്‍ഫറന്‍സ് വിചാരണയ്ക്കിടെയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗമിന്റെ ചോദ്യങ്ങള്‍ക്കു മറുപടിയായി ഹെഡ്‌ലി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

[related]
ആക്രമണം നടത്തുവാനെത്തുന്നവര്‍ ഹൈന്ദവ വിശ്വാസികളാണെന്ന് തോന്നിപ്പിക്കാന്‍ വേണ്ടിയാണ് മന്ത്രച്ചരടുകള്‍ വാങ്ങിയതെന്ന് ഹെഡ്‌ലി പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ടു ചെയ്തു.
ഹെഡ്‌ലി ഇന്നു പറഞ്ഞ കാര്യങ്ങളില്‍ ചിലത് :

.മുംബൈ വിമാനത്താവളം ആക്രമണത്തിനായി തിരഞ്ഞെടുക്കപ്പെടാത്തതില്‍ ലഷ്‌കറിന് അസംതൃപ്തിയുണ്ടായിരുന്നു.

.ഒരു ശിവസേന അംഗവുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ താന്‍ ശ്രമിച്ചിരുന്നു.

.മുംബൈ ആക്രമണം പാകിസ്താനില്‍ ഇന്ത്യ നടത്തിയ എല്ലാ ആക്രമണങ്ങള്‍ക്കുമുള്ള പ്രതികാരമാണെന്ന്് ലഷ്‌കര്‍ നേതാവ് സാകിര്‍ ഉര്‍ റഹ്മാന്‍ ലഖ്വി പറഞ്ഞു.

.ആക്രമണത്തിന് ഛബാദ് ഹൗസ് തിരഞ്ഞെടുത്തത്് അത് ജൂതരും ഇസ്രായേലികളും താമസിക്കുന്ന അന്താരാഷ്ട്ര കേന്ദ്രമായതിനാലാണ്.
.2008 ജൂലൈയില്‍ ബാര്‍ക്ക് സന്ദര്‍ശിച്ച് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു.
Next Story

RELATED STORIES

Share it