സിദ്ധരാമയ്യ സര്‍ക്കാരിലെ 15 മന്ത്രിമാര്‍ തോറ്റു

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവരില്‍ സിദ്ധരാമയ്യ സര്‍ക്കാരിലെ 15 മന്ത്രിമാരും. ധര്‍വാഡില്‍ നിന്നു ജനവിധി തേടിയ വിനായക് കുല്‍ക്കര്‍ണി, ഹൊലാല്‍കെരിയില്‍ മല്‍സരിച്ച എച്ച് ആഞ്ജനേയ, ബന്ദ്‌വാളില്‍ മല്‍സരിച്ച രാമനാഥ് റായി എന്നിവര്‍ പരാജയപ്പെട്ടവരില്‍ പ്രമുഖരാണ്. കൂടാതെ ഉമാശ്രീ (തെര്‍ധല്‍), ടി ബി ജയചന്ദ്ര (സിറ), എച്ച് എം രാവണ്ണ ചാന്നാപട്‌ന, സന്തോഷ് ലാഡ് (കല്‍ഖത്താഗി), എസ് എസ് മല്ലികാര്‍ജുന്‍ (ദേവനഗര്‍ നോര്‍ത്ത്, ശരണ്‍ പ്രകാശ് പാട്ടില്‍ (സെദാം), എ മന്‍ജു (അര്‍ക്കല്‍ഗുഡ്), ആര്‍ കാഗോഡ് തിമ്മപ്പ (സാഗര്‍), എച്ച് സി മഹാദേവപ്പ (ടി നരസിപ്പുര), ബസവരാജ് രാജറെഡ്ഡി (യെല്‍ബുര്‍ഗ), പ്രമോദ് മാധവരാജ് (ഉഡുപ്പി), രുദ്രപ്പ ലാമനി (ഹവേരി) എന്നിവരും പരാജയപ്പെട്ടവരാണ്.
Next Story

RELATED STORIES

Share it