സിദ്ധരാമയ്യ രാജി വച്ചു; വിധാന്‍ സൗധയിലെ ഓഫിസ് പൂട്ടി

ബംഗളൂരു: തിരഞ്ഞെടുപ്പു തോല്‍വിയുടെ പശ്ചാത്തലത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഗവര്‍ണര്‍ക്കു രാജിക്കത്ത് സമര്‍പ്പിച്ചു. വിധാന്‍ സൗധയിലെ അദ്ദേഹത്തിന്റെ ഓഫിസും അടച്ചുപൂട്ടി.
തിരഞ്ഞെടുപ്പില്‍ രണ്ടിടങ്ങളില്‍ നിന്ന് ജനവിധി തേടിയ സിദ്ധരാമയ്യക്ക് ഒരിടത്തു കാലിടറുകയും ഒരിടത്ത് കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു. അതേസമയം, കര്‍ണാടകയില്‍ ജനതാദളുമായി ചേര്‍ന്നു സര്‍ക്കാരുണ്ടാക്കാനുള്ള നീക്കത്തിലാണു കോണ്‍ഗ്രസ്. മുഖ്യമന്ത്രി പദവിയാണ് ജെഡിഎസിന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇക്കാര്യം ജെഡിഎസ്് അംഗീകരിച്ചിട്ടുണ്ട്.
സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കില്ലെന്നു ജെഡിഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് കണക്കുകൂട്ടുന്നതു പോലെ മുന്നോട്ടുപോവുകയാണെങ്കില്‍ ജെഡിഎസിന്റെ കുമാരസ്വാമി ഇനി കര്‍ണാടക ഭരിക്കും. അതേസമയം, സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സജീവ രാഷ്ട്രീയത്തിലേക്ക് ചുവടു വച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it