Life Style

'സിദ്ധ'യില്‍ ബിരുദാനന്തര ബിരുദത്തിന് നിസ് (nis) ചെന്നൈ

സിദ്ധയില്‍ ബിരുദാനന്തര ബിരുദത്തിന് നിസ് (nis) ചെന്നൈ
X
sidhaലോപ്പതി, ആയുര്‍വേദ തുടങ്ങിയ ചികിത്സാ രീതി പോലെതന്നെ മറ്റൊരു ചികിത്സാരീതിയാണ് സിദ്ധ. സിദ്ധയില്‍ മെഡിസിന്‍ കഴിഞ്ഞാല്‍ പോസ്റ്റ്ഗ്രാജ്വേഷന്‍ പ്രോഗ്രാമിന് വളരെ കുറഞ്ഞ സ്ഥാപനങ്ങളിലെ പഠനമുള്ളു. എന്നാല്‍ 'സിദ്ധ'യില്‍ എം.ഡി. ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് മികച്ച സ്ഥാപനമാണ് ചെന്നൈയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സിദ്ധ. ഈ ക്യാമ്പസില്‍ മരുത്വം, ഗുണപാഠം, സിറപ്പ് മരുത്വം, കുഴന്തൈ മരുത്വം, നോയ് നാടല്‍, നഞ്ഞൂലം മരുത്വ നീതിനൂലം ഡിസിപ്ലിന്‍സ് എന്നീ വിഷയങ്ങളിലാണ്  മൂന്ന് വര്‍ഷത്തെ പോസ്റ്റ്ഗ്രാജ്വേറ്റ് എം.ഡി. കോഴ്‌സിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുക.യോഗ്യത:  അപേക്ഷകര്‍ ഏതെങ്കിലും ഇന്ത്യന്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് കമ്പല്‍സറി റോറ്റാട്ടൊറി റസിഡന്റ് ഇന്റേണ്‍ഷിപ്പേടെ(സി.ഐ.ഐ.ആര്‍.)  ബി.ഐ.എം/ബി.എസ്.എം.എസ്. ബിരുദ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കണം. എം.ഡിക്കുള്ള പ്രവേശന പരീക്ഷയ്ക്ക് മുമ്പ്  സി.ആര്‍.ആര്‍.ഐ.  പൂര്‍ത്തിയാക്കിയിരിക്കണം. അപേക്ഷകര്‍ സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിനിലോ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിനിലോ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം.

അവര്‍ക്ക് എന്‍.ഐ.എസില്‍ നിന്ന് ഏതെങ്കിലും കാരണവശാല്‍ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ വീണ്ടും അഡ്മിഷനു അപേക്ഷിക്കാവുന്നതാണ്. അത്തരക്കാരുടെ സീറ്റ് നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണിത്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ പകുതിവച്ച് കോഴ്‌സ് അവസാനിപ്പിച്ചാല്‍  പിന്നീട് സീറ്റ് നഷ്ടപ്പെട്ടതായാണ് കാണിക്കുക. അവര്‍ക്ക് കോഴ്‌സ് നിര്‍ത്തിയതുമുതല്‍ രണ്ട് വര്‍ഷം പിന്നിട്ടാല്‍ മാത്രമേ വീണ്ടും കോഴ്‌സിന് അപേക്ഷിക്കാനാവു.

എന്‍ട്രന്‍സ് പരീക്ഷ: 2015 ഒക്ടോബര്‍ 24 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് പ്രവേശനപ്പരീക്ഷ.  അപേക്ഷാഫോം വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

അപേക്ഷാഫീസ്:ജനറല്‍ വിഭാഗം: 1250 രൂപ.എസ്.സി/എസ്.ടി കാറ്റഗറി: 900 രൂപ.ഫീസ് ഡിമാന്റ് ഡ്രാഫ്റ്റായി 'The Director, National Institute of Siddha'  എന്ന വിലാസത്തില്‍ ദേശസാത്കൃത ബാങ്കില്‍നിന്ന് മാറാവുന്ന തരത്തില്‍ അയക്കേണ്ടതാണ്. അപേക്ഷാഫീസും അപേക്ഷാഫോമും ഒരുമിച്ചാണ് അയക്കേണ്ടത്. ഡിമാന്റ് ഡ്രാഫ്റ്റിന് പിറകില്‍ അപേക്ഷകന്റെ പേരും, വിലാസവും,ഫോണ്‍ നമ്പറും എഴുതേണ്ടതാണ്. വിലാസം: The Director, National Institute of Siddha, Tambaram Sanatorium, Chennai, Tamil Nadu  600 047. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Next Story

RELATED STORIES

Share it