kannur local

സിദ്ദിഖ് നഗര്‍ റോഡ് നന്നാക്കാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം തടഞ്ഞു

ഇരിക്കൂര്‍: ഇരിക്കൂര്‍ പഞ്ചായത്തിലെ സിദ്ദിഖ് നഗര്‍ റോഡ് നന്നാക്കാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. മന്ത്രിയും 35വര്‍ഷക്കാലമായി മണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്ന കെ സി ജോസഫ് വോട്ടഭ്യര്‍ഥിച്ച് വരാനിരിക്കെയാണ് റോഡ് നന്നാക്കാന്‍ സ്വകാര്യ വ്യക്തി കഴിഞ്ഞ ദിവസം ശ്രമിച്ചത്. ക്വാറിയില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ റോഡിലിട്ട് കുഴിയടക്കാനായിരുന്നു ശ്രമം.
റോഡ് തകര്‍ന്നിട്ട് തകര്‍ന്നിട്ട് വര്‍ഷങ്ങളേറെയായെങ്കിലും സ്ഥലം എംഎല്‍എ തിരിഞ്ഞ് നോക്കിയില്ലെന്നും റോഡ് നന്നാക്കാന്‍ നടപടിയെടുത്തില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ കെ സി ജോസഫിന്റെ കോലം കത്തിക്കുകയും റോഡ് ഉപരോധിക്കുകയം ചെയ്തത് വിവാദമായിരുന്നു.
Next Story

RELATED STORIES

Share it