സിഡി നിര്‍മിക്കുന്ന തിരക്കിനിടെ ബിജെപി പ്രകടന പത്രിക മറന്നു:ഹാര്‍ദിക്

അഹ്മദാബാദ്: ഒന്നാംഘട്ട വോട്ടെടുപ്പിനു മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പ്രകടന പത്രിക പുറത്തിറക്കിയ ബിജെപിയെ പരിഹസിച്ചു പട്ടേല്‍ സംവരണ നേതാവ് ഹാര്‍ദിക് പട്ടേല്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലൈംഗിക സിഡി നിര്‍മിക്കുന്ന തിരക്കിനിടെ ബിജെപി പ്രകടന പത്രികയുണ്ടാക്കാന്‍ മറന്നുപോയെന്നു ഹാര്‍ദിക് ട്വീറ്റ്് ചെയ്തു. ഹാര്‍ദിക്കിനോട് രൂപസാദൃശ്യമുള്ളയാളുടെ ലൈംഗിക സിഡി പുറത്തുവരികയും ബിജെപി നേതാക്കള്‍ ഇതു പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണു ഹര്‍ദിക്കിന്റെ വിമര്‍ശനം. ബിജെപി പത്രിക പുറത്തിറക്കാത്തതിനെ തിരേ  രാഹുല്‍ഗാന്ധിയും വിമര്‍ശനമുന്നയിച്ചിരുന്നു.
Next Story

RELATED STORIES

Share it