Flash News

ബിജു രാധകൃഷ്ണനും സോളാര്‍ കമ്മീഷനംഗങ്ങളും കോയമ്പത്തൂരിലെത്തി

ബിജു രാധകൃഷ്ണനും സോളാര്‍ കമ്മീഷനംഗങ്ങളും കോയമ്പത്തൂരിലെത്തി
X
biju-infocus

കൊച്ചി: മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കെതിരായ നിര്‍ണായക തെളിവുകള്‍  അടങ്ങിയ സിഡി കൊണ്ടു വരാന്‍ യാത്ര പുറപ്പെട്ട സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനും  സോളാര്‍ കമ്മീഷനംഗങ്ങളും കോയമ്പത്തൂരിലെത്തി. കോയമ്പത്തൂരിലെ ശെല്‍വപുരത്താണ് സംഘം എത്തിയത്. ഇവിടെത്തെ ഒരു ഹൗസിങ് കോളനിയിലെ ശെല്‍വിയുടെ വീട്ടില്‍ സംഘം പരിശോധന നടത്തി. പരിശോധനയില്‍ ഒന്നും ലഭിച്ചില്ല. ഇപ്പോഴും സിഡിയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.  വന്‍ സുരക്ഷാസന്നാഹങ്ങളോടെ പോലീസ് അകമ്പടിയോടെയാണ് സംഘം യാത്ര പുറപ്പെട്ടത്്. യാത്രയെ അനുധാവനം ചെയ്യരുതെന്ന നിര്‍ദേശമൊന്നും സോളാര്‍ കമ്മീഷന്‍ നല്‍കിയിട്ടില്ലാത്ത സാഹചര്യത്തില്‍ വലിയൊരു മാധ്യമപ്പടതന്നെ സംഘത്തെ അനുഗമിക്കുന്നുണ്ട്.

മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കെതിരായ തെളിവുകള്‍ അടങ്ങിയ സി ഡി കൊണ്ടു വരാന്‍ ബിജു രാധാകൃഷ്ണനെ അയക്കാന്‍ സോളാര്‍ കമ്മീഷന്‍ രാവിലെ തീരുമാനിക്കുകയായിരുന്നു.സിഡികള്‍ ഹാജരാക്കാന്‍ പത്തു മണിക്കൂര്‍ കൂടി അനുവദിക്കണമെന്ന ബിജു രാധാകൃഷ്ണന്റെ ആവശ്യം അംഗീകരിച്ചാണ് സോളാര്‍ കമ്മീഷന്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.  സിഡി എവിടെയാണുള്ളതെന്ന് കമ്മീഷനോട് ബിജു ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

CAR
സിഡി സംസ്ഥാനത്തിന് പുറത്താണുള്ളതെന്നും സമയം അനുവദിച്ചാല്‍ തനിക്കവ ഹാജരാക്കാന്‍ കഴിയുമെന്നുമാണ് ബിജു കമ്മീഷനെ അറിയിച്ചിട്ടുള്ളത്്. പത്തുമണിക്കൂറാണ് ഇവ കൊണ്ടുവരാന്‍ ചോദിച്ചിട്ടുള്ളതെങ്കിലും സിഡികളിലൊന്ന് ആറു മണിക്കൂറിനകം എത്തിക്കാനാകുമെന്നും ബിജു പറഞ്ഞു. സിഡി തെളിവുകള്‍ ഉണ്ടെന്നത് താന്‍ കളവു പറഞ്ഞതല്ലെന്ന ഉറച്ച നിലപാടിലാണ് ബിജു.സിഡിയുടെ മൂന്ന് സെറ്റ് പകര്‍പ്പുകളാണ് ഉള്ളതെന്നും ബിജു അറിയിച്ചിട്ടുണ്ട്്്.











Next Story

RELATED STORIES

Share it