സിഡി കാണാതായത് ദുരൂഹമെന്ന് കോടിയേരി

കണ്ണൂര്‍: സോളാര്‍ കേസില്‍ ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങളുടെ തെളിവടങ്ങുന്ന സിഡി കാണാതായതില്‍ ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി ബാബുവും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് കണ്ണൂര്‍ കലക്്ടറേറ്റിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിഡി കണ്ടെടുക്കാന്‍ പോയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സിഡിയും പെന്‍ഡ്രൈവും ഒഴികെ മറ്റെല്ലാ രേഖകളും കിട്ടിയതില്‍ തന്നെ ദുരൂഹതയുണ്ട്. സത്യാവസ്ഥ പുറത്തുകൊണ്ടു വന്നില്ലെങ്കില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സംശയത്തിന്റെ നിഴലില്‍ തുടരും. പത്തനംതിട്ട സബ് ജയിലില്‍ നിന്ന് സരിത എഴുതിയ 23 പേജുള്ള കത്ത് കണ്ടെടുത്താല്‍ തന്നെ സോളാര്‍ അഴിമതിയിലെ എല്ലാ ദുരൂഹതയും പുറത്തുവരും. മുഖ്യമന്ത്രിയുള്‍പ്പെടെ ആരെല്ലാം ഇതിന് കൂട്ടുനിന്നിട്ടുണ്ടെന്ന് തെളിയും. എന്നാല്‍ സരിതയുടെ കത്ത് കണ്ടെടുക്കാനും യാതൊരു നീക്കവും നടക്കുന്നില്ല. സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട എന്തൊക്കെയോ കാര്യമായ തെളിവ് സിഡിയിലും പെന്‍ഡ്രൈവിലുമുണ്ടെന്നത് തെളിഞ്ഞതിന്റെ ഫലമായാണ് സോളാര്‍ കമ്മീഷന്‍ സിഡി പിടിച്ചെടുക്കാന്‍ ഉത്തരവിട്ടതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it