Flash News

സിഡിഎസ് അക്കൗണ്ടന്റുമാരുടെ വേതനത്തില്‍കത്തി വച്ച് ധനകാര്യ വകുപ്പ്



പികെസി ചോയിമഠം

താമരശ്ശേരി: സംസ്ഥാനത്തെ 1072 ഓളം വരുന്ന സിഡിഎസ് അക്കൗണ്ടന്റുമാരുടെ വേതന വര്‍ധനവില്‍ ഗണ്യമായ കുറവ് വരുത്തി ധനകാര്യവകുപ്പ്. 2017 ജനുവരി 12ന് ചേര്‍ന്ന കുടുംബശ്രീ ഗവേണിംഗ് ബോഡി തീരുമാന പ്രകാരം 2009 മുതലുള്ള അക്കൗണ്ടന്റുമാര്‍ക്ക് 8000 രൂപയില്‍ നിന്ന്് 16000 രൂപയായും 2013 മുതലുള്ളവര്‍ക്ക് 15000 രൂപയും വര്‍ധനവാണ് വരുത്തിയത്. ഈ തീരുമാനം പിറ്റേന്നു തന്നെ വകുപ്പ് മന്ത്രി പത്രസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, തീരുമാനമെടുത്ത് നാല് മാസം പിന്നിട്ടിട്ടും ഉത്തരവ് ഇറങ്ങാത്തത് അന്വേഷിച്ചപ്പോഴാണ്  പ്രഖ്യാപനങ്ങള്‍  കാറ്റില്‍ പറത്തി വര്‍ധന 12000ലേക്ക്  വെട്ടിച്ചുരുക്കി ഉത്തരവ് ഇറക്കാനുള്ള നധനകാര്യവകുപ്പിന്റെ നിലപാട് അറിയുന്നത്. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാനാമേഖലകളിലും കരാര്‍ ജീവനക്കാര്‍ക്കും ദിവസവേതനക്കാര്‍ക്കും ഗണ്യമായ രീതിയില്‍ വര്‍ധനവ് വരുത്തുകയും അതിനൊക്കെ ധനകാര്യവകുപ്പ് യാതൊരു മടിയുമില്ലാതെ അനുമതി നല്‍കുകയും ചെയ്തപ്പോഴാണ് സിഡിഎസ് അക്കൗണ്ടന്റുമാരോട് ഈ വിവേചനം. കുത്തഴിഞ്ഞ് കിടന്ന സിഡിഎസ് സംവിധാനം ഇന്ന് നാം കാണുന്ന രീതിയില്‍ എത്തിക്കു—ന്നതിനും കുടുംബശ്രീ മിഷന്‍ ചുമതലപ്പെടുത്തുന്ന ഏത് പദ്ധതിയും സമയബന്ധിതമായി പൂര്‍ത്തികരിക്കാനും വിവിധ ആനുകൂല്യങ്ങള്‍ യഥാസമയം താഴെതട്ടില്‍ എത്തിക്കു—ന്നതിനുമുള്ള അക്കൗണ്ടന്റുമാരുടെ പങ്ക് മറന്നുകൊണ്ടാണ് ധനകാര്യവകുപ്പിന്റെ ഇത്തരത്തിലുള്ള തീരുമാനം. 2009ലെ ഇടത് സര്‍ക്കാരാണ്  ബികോം ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവരില്‍നിന്നും അപേക്ഷ സ്വീകരിച്ച് എഴുത്ത് പരീക്ഷയും ഇന്റര്‍വ്യൂവും നടത്തിയാണ് 5000 രൂപ ഹോണറേറിയം നിരക്കില്‍ സിഡിഎസ് അക്കൗണ്ടന്റുമാരായി നിയമിച്ചത്്. എന്നാല്‍, പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ 2013ല്‍ മുഴുവന്‍പേരെയും പിരിച്ചുവിട്ട്  രണ്ടാമത് നിയമിച്ചവരാണ് ഇപ്പോഴുള്ളത.് ഇതിന്റെ ഭാഗമായി 1000 രൂപയുടെ നേരിയ വര്‍ധനവ് ശമ്പളത്തില്‍ വരുത്തുകയുണ്ടായി. പിന്നീട് നിരന്തര ഇടപെടലുകളുടെ ഭാഗമായി 2015ല്‍ ശമ്പളത്തില്‍ 2000 രൂപയുടെ വര്‍ധ വരുത്തി 8000 രൂപയാക്കി. ഇതേ കാലയളവില്‍ വിവിധ വകുപ്പുകളില്‍ വിവിധ മിഷനുകളില്‍ ഇതേ യോഗ്യതയോടെ നിയമിതരായവര്‍ക്ക് 12000 മുതല്‍ മുകളിലേക്കും സര്‍ക്കാര്‍ കരാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്നു. മറ്റ്്എല്ലാ ആനുകൂല്യങ്ങളും നല്‍കി വരുന്ന സ്ഥിതിയും ഉണ്ട്. ഇപ്പോഴത്തെ സര്‍ക്കാരും എല്ലാ ജീവനക്കാര്‍ക്കും അര്‍ഹമായ പരിഗണന നല്‍കിയപ്പോള്‍ ഇവരോടുള്ള ധനകാര്യവകുപ്പിന്റെ ഇടപെടല്‍ ശക്തമായ പ്രതിക്ഷേധം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. ഇടത് പക്ഷ നേതാക്കളായ ടി എന്‍ സീമ, സി എസ് സുജാത വിവിധ വകുപ്പ് സെക്രട്ടറിമാര്‍ ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍ അടങ്ങു—താണ് തീരുമാനമെടുത്ത ഗവേണിംഗ് ബോഡി. 900 ഓളം വനിതകളാണ് അക്കൗണ്ടന്റുമാരായി ജോലി നോക്കുന്നത്. നിയമസഭയില്‍ ഒല്ലൂര്‍ എംഎല്‍എ ഉന്നയിച്ച സബ്മിഷനും ശമ്പളം വെട്ടികുറച്ചുകൊണ്ടുള്ള മറുപടിയാണ് മന്ത്രി നിയമസഭയിലും നല്‍കിയത്. കോഴിക്കോട് നടന്ന അക്കൗണ്ടന്റുമാരുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജനും ഗവേണിംഗ് ബോഡി തീരുമാനം നടപ്പാക്കുമെന്ന് അക്കൗണ്ടന്റുമാര്‍ക്ക് ഉറപ്പ് നല്‍കിയതാണ്.  ഇത്രയും യോഗ്യതയുള്ളവര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കു—ന്നതിന് ധനകാര്യവകുപ്പ് കത്തി വച്ചത് എന്തിനാണെന്ന് അറിയാതെ വിഷമവൃത്തത്തിലാണ് സിഡിഎസ് അക്കൗണ്ടന്റുമാര്‍. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് എന്നും മുന്നിലുള്ള ഇടത് പക്ഷസര്‍ക്കാരും ധനകാര്യമന്ത്രി തോമസ് ഐസകുമാണ് വിവേചനത്തിന് പിന്നിലെന്നുള്ള തിരിച്ചറിവാണ് അക്കൗണ്ടന്റുമാരുടെ  പ്രതീക്ഷകളെ തിരിച്ചടിയാവുന്നത്.
Next Story

RELATED STORIES

Share it