സിഗ്‌നല്‍ നവീകരണം: ട്രെയിന്‍ ഗതാഗത നിയന്ത്രണം തുടരുന്നു

പാലക്കാട്: പാലക്കാട് ജംങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനിലെ സിഗ്‌നല്‍ നവീകരണത്തിന്റെ ഭാഗമായുള്ള ട്രെയിന്‍ ഗതാഗത നിയന്ത്രണം തുടരുന്നു. സ്‌റ്റേഷനിലെ പുതിയ പ്ലാറ്റ് ഫോമുകളെ പ്രധാന പാതയുമായി ബന്ധിപ്പിക്കുന്ന ജോലികളാണ് നടന്നുവരുന്നത്. നവീകരണം കഴിഞ്ഞ പൊള്ളാച്ചി പാതയില്‍ നിന്നുള്ള ട്രെയിനുകള്‍ക്ക് ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവേശിക്കുന്നതിനും ഇതോടെ സാധ്യമാവും. ഗതാഗത ക്രമീകരണം ജൂണ്‍ അഞ്ചുവരെ നീണ്ടുനില്‍ക്കുമെന്ന് പാലക്കാട് ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു.
ഇന്നത്തെ 66606 പാലക്കാട് ടൗണ്‍ കോയമ്പത്തൂര്‍ മെമു, 66607 കോയമ്പത്തൂര്‍ പാലക്കാട് ടൗണ്‍ മെമു, 66604 ഷൊര്‍ണൂര്‍ കോയമ്പത്തൂര്‍ മെമു, 66605 കോയമ്പത്തൂര്‍ ഷൊര്‍ണൂര്‍ മെമു ട്രെയിനുകള്‍ റദ്ദാക്കി. 56650 കണ്ണൂര്‍ കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ഷൊര്‍ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കും.
56651 കോയമ്പത്തൂര്‍ കണ്ണൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ കോയമ്പത്തൂരിനും ഷൊര്‍ണൂരിനും ഇടയില്‍ ഓടില്ല. 56323 കോയമ്പത്തൂര്‍ മാംഗഌര്‍ ഫാസ്റ്റ് പാസഞ്ചര്‍ കോഴിക്കോടിനും കോയമ്പത്തൂരിനും ഇടയില്‍ സര്‍വീസ് നടത്തില്ല. 56324 മാംഗഌര്‍ കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ കോഴിക്കോട് യാത്ര അവസാനിപ്പിക്കും. 66608 പാലക്കാട് ടൗണ്‍ ഈറോഡ് മെമു പാലക്കാടിനും കോയമ്പത്തൂരിനും ഇടയില്‍ ഓടില്ല. 66609 ഈറോഡ് പാലക്കാട് ടൗണ്‍ മെമു കോയമ്പത്തൂരില്‍ സര്‍വീസ് അവസാനിപ്പിക്കും.
Next Story

RELATED STORIES

Share it