സിഖ് വിരുദ്ധ കലാപം: സജ്ജന്‍ കുമാറിന് സുപ്രിംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരേ പ്രത്യേകാന്വേഷണ സംഘം (എസ്‌ഐടി) നല്‍കിയ ഹരജിയില്‍ സുപ്രിംകോടതി അദ്ദേഹത്തിന്റെ പ്രതികരണം ആരാഞ്ഞു. ഈ കേസുകള്‍ എത്രയും വേഗം വിചാരണ ചെയ്യാന്‍ സമയമായെന്നു ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഇത് 30 വര്‍ഷം മുമ്പത്തെ കേസാണെന്നും ബെഞ്ച് വ്യക്തമാക്കി.
2016ലാണ് കേസില്‍ അന്വേഷണം തുടങ്ങിയതെന്ന് എസ്‌ഐടിക്ക് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മണീന്ദര്‍ സിങ് അറിയിച്ചു. കേസ് വിചാരണയില്‍ എല്ലാ കാര്യവും പരിശോധിക്കുമെന്നു പറഞ്ഞ ഹൈക്കോടതി ഒടുവില്‍ തെളിവുകള്‍ ഇല്ലെന്നു പറഞ്ഞ് സജ്ജന്‍ കുമാറിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചെന്നും അദ്ദേഹം പറഞ്ഞു.
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്ത് ഇക്കാര്യങ്ങള്‍ പരിഗണിച്ചിരുന്നോ എന്ന് കോടതി ചോദിച്ചു. പരിഗണിച്ചിരുന്നുവെന്നും വ്യവസ്ഥാപിത നിയമത്തിന് തീര്‍ത്തും വിരുദ്ധമായാണ് ജാമ്യം അനുവദിച്ചതെന്നും ഇതേത്തുടര്‍ന്നാണ് സജ്ജന്‍ കുമാറിന് നോട്ടീസയച്ചത്. രണ്ടു സിഖ് വിരുദ്ധ കലാപ കേസുകളില്‍ വിചാരണക്കോടതി കുമാറിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം ഫെബ്രുവരി 22നാണ് ഹൈക്കോടതി ശരിവച്ചത്.
Next Story

RELATED STORIES

Share it