സിഖ് കൂട്ടക്കൊല: ടൈറ്റ്‌ലര്‍ക്കെതിരേ വീണ്ടും അന്വേഷണം വേണമെന്ന് കോടതി

ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 1984ല്‍ സിഖ് മതസ്ഥര്‍ക്കെതിരെ നടന്ന കൂട്ടക്കൊലയില്‍ സിബിഐ കുറ്റവിമുക്തനാക്കിയ കോണ്‍ഗ്രസ് നേതാവ് ജഗദീശ് ടൈറ്റ്‌ലര്‍ക്കെതിരെ പുനരന്വേഷണം നടത്താന്‍ കോടതിയുടെ ഉത്തരവ്.
ടൈറ്റ്‌ലറെ കുറ്റവിമുക്തനാക്കി സിബിഐ നല്‍കിയ അന്തിമ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ വിസമ്മതിച്ച ഡല്‍ഹി അഡീഷണല്‍ ഫീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ്, കൂട്ടക്കൊലയിലെ ടൈറ്റലറുടെ പങ്കിനെ കുറിച്ച് പുനരന്വേഷണം നടത്താന്‍ ഉത്തരവിട്ടു.ഉത്തര ഡല്‍ഹിയിലെ ഒരു ഗുരുദ്വാരയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട അക്രമത്തില്‍ ടൈറ്റലര്‍ പങ്കാളിയായിരുന്നില്ലെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. മൂവായിരത്തിലേറെ സിഖുകാരാണ് സിഖ് വിരുദ്ധ കലാപങ്ങളില്‍ കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it