Second edit

സിക്ക വൈറസ്

അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ആകെ ഭീതിപടര്‍ന്നിരിക്കുകയാണ്. കാരണം, കാട്ടുതീപോലെ പടര്‍ന്നുപിടിക്കുന്ന സിക്ക വൈറസ് ഭീഷണി. ഗര്‍ഭിണികള്‍ രോഗബാധിതരായാല്‍ അവര്‍ക്കു ജനിക്കുന്ന കുട്ടികള്‍ക്ക് ജനിതകവൈകല്യമുണ്ടായേക്കാം എന്നതാണ് ഭീതിക്കു പ്രധാന കാരണം. അസാധാരണമാംവിധം കുഞ്ഞുതലയുമായാണ് രോഗബാധിതരായ കുട്ടികള്‍ ജനിക്കുന്നത്. അങ്ങനെ ഒരു അവസ്ഥയ്ക്കു വൈദ്യശാസ്ത്രത്തില്‍ ചികില്‍സയൊന്നുമില്ല എന്നത് കാര്യങ്ങള്‍ ഗൗരവമുള്ളതാക്കുന്നു.
സിക്ക വൈറസ് ആഫ്രിക്കയിലാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് അത് ഏഷ്യയിലേക്കും എത്തി. പക്ഷേ, ഈ പ്രദേശങ്ങളില്‍ കുഞ്ഞുങ്ങളില്‍ വലിയതോതില്‍ ജനിതകവൈകല്യം ഉണ്ടാക്കുന്നതില്‍ വൈറസ് വിജയിച്ചില്ല. ഒരു പരിധിവരെ ഭൂമധ്യരേഖാ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഇതിനോട് സ്വാഭാവിക പ്രതിരോധശേഷി ഉള്ളതുതന്നെ കാരണം.
എന്നാല്‍, പശ്ചിമാര്‍ധഗോളത്തില്‍ ഈ വൈറസിനെതിരായ സ്വാഭാവിക പ്രതിരോധശേഷി ജനങ്ങള്‍ക്കില്ല. അതിനാലാണ് സമീപകാലത്ത് വൈറസ്ബാധ കാട്ടുതീപോലെ പടര്‍ന്നത്. ബ്രസീലിലും മറ്റും പ്രത്യക്ഷമായ വൈറസ് ഇപ്പോള്‍ വടക്കന്‍ അമേരിക്കയിലേക്കും കടന്നിരിക്കുന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ രോഗബാധിതരായി എന്ന് വിദഗ്ധര്‍ പറയുന്നു.
Next Story

RELATED STORIES

Share it