Sports

സിക്ക വൈറസ്:ആശങ്കയില്‍ ബ്രസീല്‍

സിക്ക വൈറസ്:ആശങ്കയില്‍ ബ്രസീല്‍
X
rio-olymbics

റിയോ ഡി ജനയ്‌റോ: റിയോ ഒളിംപിക്‌സ് പാടിവാതില്‍ക്കലെത്തി നില്‍ക്കേ സിക്ക വൈറസ് ബാധ വില്ലാനാവുമോയെന്ന് ആശങ്ക. സിക്ക വൈറസ് ബാധ വ്യാപിക്കുന്നതിനെ തുടര്‍ന്ന് റിയോ ഒളിംപിക്‌സ് വേദി ബ്രസീലിന് പുറത്തേക്ക് മാറ്റണമെന്ന് ലോകാരോഗ്യ സംഘടനയ്ക്ക് 100 ഓളം ഡോക്ടര്‍മാരുടെ സംഘം കത്തയച്ചു. ബ്രസീലിന് പുറത്തേക്ക് മാറ്റുന്നില്ലെങ്കില്‍ ഒളിംപിക്‌സ് നീട്ടിവയ്ക്കണമെന്നും ഡോക്ടര്‍മാരുടെ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ലോകത്തിലെ മുഴുവന്‍ ജനങ്ങളുടെയും ആരോഗ്യം കണക്കിലെടുത്താണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതെന്നും സിക്ക വൈറസ് ബാധ ഒളിംപിക്‌സിലൂടെ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഡോക്ടര്‍മാരുടെ സംഘം മുന്നറിയിച്ച് നല്‍കി. എന്നാല്‍, ഒളിംപിക്‌സ് വേദിയോ തിയതിയോ മാറ്റുന്നത് കൊണ്ട് സിക്ക വൈറസ് ബാധ പടരുന്നത് തടയാന്‍ കഴിയില്ലെന്ന നിലപാടിലാണ് ലോകാരോഗ്യ സംഘടന.
Next Story

RELATED STORIES

Share it