Flash News

സിക്കാ വൈറസിനെതിരായ വാക്‌സിന്‍ ഇന്ത്യ കണ്ടുപിടിച്ചു

സിക്കാ വൈറസിനെതിരായ വാക്‌സിന്‍ ഇന്ത്യ കണ്ടുപിടിച്ചു
X
zika

[related]

ഹൈദരാബാദ്: യൂറോപ്യന്‍ രാജ്യങ്ങളിലും തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലും പടര്‍ന്നുപിടിക്കുന്ന മാരകമായ സിക്കാ വൈറസിനെതിരായ ലോകത്തിലെ ആദ്യത്തെ വാക്‌സിന്‍ ഇന്ത്യന്‍ ശാസ്ത്രഞ്ജര്‍ കണ്ടുപിടിച്ചതായി റിപ്പോര്‍ട്ട്. ഹൈദരാബാദിലെ ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് വാക്‌സിന്‍ കണ്ടുപിടിച്ചതായി വ്യക്തമാക്കി. രണ്ടു വാക്‌സിനുകളാണ് കണ്ടുപിടിച്ചതെന്ന് പേറ്റന്റിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നുവെന്നും ഭാരത് ബയോടെക്കിന്റെ മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ ഡോക്ടര്‍ കൃഷ്ണാ എല്ലാ പറഞ്ഞു. വാക്‌സിനെക്കുറിച്ചുള്ള വിവരം പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് അറിയിച്ചിട്ടുണ്ട്.  വാക്‌സിന്റെ പരീക്ഷണം മനുഷ്യരിലും മൃഗങ്ങളിലും ഉടന്‍ നടത്തി മരുന്നിന് അംഗീകാരം നല്‍കണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് അറിയിച്ചു. സ്‌ഫോടനാത്മക രീതിയിലാണ് സിക്കാ വൈറസ് വിവിധ രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുന്നത്.  തലച്ചോറിനെയാണ് വൈറസ് ബാധിക്കുക.
Next Story

RELATED STORIES

Share it