Idukki local

സിഐയെ അസഭ്യം പറഞ്ഞെന്ന കേസ്; കോണ്‍ഗ്രസ് നേതാവിനു മുന്‍കൂര്‍ ജാമ്യം



തൊടുപുഴ: തൊടുപുഴ സിഐ എന്‍ ജി ശ്രീമോനെ അസഭ്യം പറഞ്ഞെന്നും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നുമുള്ള കേസി ല്‍ കോണ്‍ഗ്രസ് നേതാവ് സി പി മാത്യുവിനു മുന്‍കൂര്‍ജാമ്യം. ഹൈക്കോടതി നിര്‍ദേശപ്രകാരം പോലിസ് സ്‌റ്റേഷനില്‍ ഒപ്പിടാനെത്തിയ സി പി മാത്യു സി ഐയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന കേസിലാണ് ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.  ഇതേ കേസ് മുന്‍ നിര്‍ത്തി ഡിഡി ഓഫിസ് ആക്രമണക്കോസുമായി ബന്ധപ്പെട്ട് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദ് ചെയ്യണമെന്ന തൊടുപുഴ പോലിസിന്റെ അപേക്ഷ തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് തള്ളി. സിഐയെ അസഭ്യം പറഞ്ഞുവെന്ന  സംഭവം നടന്ന സമയം രാവിലെ 10 മണിയാണ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 10.32ന് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചെന്ന് പറയുന്ന സമയം 10.50തുമാണ്. ആകെ 50 മിനിറ്റു കൊണ്ട് എഫ് ഐ ആര്‍ എടുത്ത് നടപടി പൂര്‍ത്തിയാക്കി കോടതിയില്‍ കൊടുത്ത കേസിലാണ് രണ്ടു മണിക്കൂര്‍ ജോലിതടസ്സം സൃഷ്ടിച്ചെന്ന് പോലിസ് വാദിക്കുന്നത്. ഈ വൈരുധ്യം അഡ്വക്കേറ്റ് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. സി പി മാത്യുവിനെ കള്ളക്കേസില്‍ കുടുക്കുന്നതിനുള്ള പോലിസിന്റെ തന്ത്രമാണ് ഇതോടെ പരാജയപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it