Flash News

സിഐടിയു പ്രവര്‍ത്തകന്റെ കൈ തല്ലിയൊടിച്ചു; മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെന്ന് പരാതി

സിഐടിയു പ്രവര്‍ത്തകന്റെ കൈ തല്ലിയൊടിച്ചു; മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെന്ന് പരാതി
X


കാഞ്ഞങ്ങാട്: സിഐടിയു പ്രവര്‍ത്തകന്റെ കൈ ഇരുമ്പുവടികൊണ്ട് തല്ലിയൊടിച്ചതായി പരാതി. ചുമട്ടുതൊഴിലാളിയായ അജാനൂര്‍ കൊളവയലിലെ സുരേഷ്(35)ന്റെ കൈയ്യാണ് തല്ലിയൊടിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന സുരേഷിനെ മടിയനില്‍ വച്ച് ഏഴ് പേരടങ്ങുന്ന സംഘം ഇരുമ്പുവടികൊണ്ട് അടിക്കുകയായിരുന്നു. സംഭവത്തിന് പിന്നില്‍ മുസ് ലിം ലീഗ് പ്രവര്‍ത്തകരാണെന്നും രാഷ്ട്രീയ വിരോധമാണ്  തനിക്കെതിരായ ആക്രമണത്തിന് കാരണമെന്നും സുരേഷ് പരാതിയില്‍ പറയുന്നു. സുരേഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഏഴ് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. പരിക്കേറ്റ സുരേഷ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
Next Story

RELATED STORIES

Share it