സിഐടിയു നേതാവ് കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം: കശുവണ്ടി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത തൊഴിലാളി നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ സിഐടിയു നേതാവ് കുഴഞ്ഞുവീണ് മരിച്ചു. ഭരണിക്കാവ് കൂവാലത്തറ ലോട്ടസ് ഭവനില്‍ ഇ കാസിം ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.15 ഓടെ കൊല്ലം ഗസ്റ്റ് ഹൗസിലായിരുന്നു സംഭവം. കുഴഞ്ഞു വീണ ഇദ്ദേഹത്തെ മുഖ്യമന്ത്രിക്ക് അകമ്പടി വന്ന മെഡിക്കല്‍ സംഘം പ്രാഥമിക ശുശ്രൂഷ ന ല്‍കിയ ശേഷം ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവ ന്‍ രക്ഷിക്കാനായില്ല.
കാഷ്യൂ വര്‍ക്കേഴ്‌സ് സെന്റര്‍ (സിഐടിയു) ജനറല്‍ സെക്രട്ടറിയും സിപിഎം സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗവും ജില്ലാ സെക്രട്ടേറിയറ്റംഗവുമാണ്. സിഐടിയു കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്, സിഐടിയു അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ദീര്‍ഘകാലം സിഐടിയു ജില്ലാ കമ്മിറ്റി പ്രസിഡന്റായിരുന്നു. 1978 മുതല്‍ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗവും 1985 മുതല്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ആയിരുന്നു. 1990ല്‍ ജില്ലാ കൗ ണ്‍സില്‍ അംഗമായും 1995ല്‍ കൊല്ലം ജില്ലാ പഞ്ചായത്തംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കാഷ്യൂ കോര്‍പറേഷന്‍ ചെയര്‍മാന്‍, കാപ്പെക്‌സ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഖബറടക്കം ഇന്നു രാവിലെ 11ന് വടക്കന്‍ മൈനാഗപ്പള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. കാസിമിന്റെ നിര്യാണത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് 12 വരെ കുന്നത്തൂ ര്‍ താലൂക്കില്‍ ഹര്‍ത്താല്‍ ആചരിക്കും. ഭാര്യ: സല്‍മത്ത്. മക്ക ള്‍: ശ്യാംലാല്‍ (ഗള്‍ഫ്), സജി ലാല്‍ (അധ്യാപകന്‍), കെ എസ് സോയ (അധ്യാപിക), സോഫിയ (അധ്യാപിക). മരുമക്കള്‍: ഷംല, മുംതാസ്, സലിം (വില്ലേജ് ഓഫിസര്‍, മൈനാഗപ്പള്ളി, അന്‍ഷാദ് (ഗള്‍ഫ്).
Next Story

RELATED STORIES

Share it