സിഐഇആര്‍ മദ്‌റസ അധ്യാപക സമ്മേളനം 26ന് തിരൂരില്‍

കോഴിക്കോട്: കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചിന്റെ (സിഐഇആര്‍)ആഭിമുഖ്യത്തില്‍ സംസ്ഥാന മദ്‌റസ അധ്യാപക സമ്മേളനം 26ന് തിരൂര്‍ വാഗണ്‍ട്രാജഡി ടൗണ്‍ഹാളില്‍ നടക്കും. രാവിലെ 9.30ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. സിഐഇആര്‍ ചെയര്‍മാന്‍ ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷനായിരിക്കും.
ഉദ്ഘാടന സമ്മേളനത്തില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയായിരിക്കും. കെഎന്‍എം ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി സംഘടനാ പ്രഖ്യാപനം നടത്തും. ഓള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസയ്ന്‍ മടവൂര്‍ പാഠപുസ്തക പ്രകാശനം നിര്‍വഹിക്കും. പഠനോപകരണ വസ്തുക്കളുടെ പ്രകാശനം എന്‍ പി ഗഫൂര്‍ ഫാറൂഖി നിര്‍വഹിക്കും. എ അസ്ഗറലി, അബ്ദുല്‍ ഹസീബ് മദനി, നൗഷാദ് കാക്കവയല്‍ വിഷയങ്ങളവതരിപ്പിക്കും.
Next Story

RELATED STORIES

Share it