സിഎജിയുടെ കണ്ടെത്തലുകള്‍ ഗൗരവമായി എടുക്കും: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പദ്ധതി തുക വിനിയോഗം സംബന്ധിച്ച കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) കണ്ടെത്തലുകള്‍ സ ര്‍ക്കാര്‍ ഗൗരവത്തിലെടുക്കുമെന്നു മന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു. എന്തെങ്കിലും പോരായ്മകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത കാട്ടുമെന്നും 2018ലെ കേരള ധനവിനിയോഗ ബില്ലിന്‍മേലുള്ള ചര്‍ച്ചയ്ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
ജിഎസ്ടിയുടെ വരുമാനം സംസ്ഥാന ബജറ്റിനെ സന്തുലിതാവസ്ഥയില്‍ എത്തിക്കുമെന്നു പ്രതീക്ഷിച്ചു. എന്നാല്‍ ജിഎസ്ടി നടപ്പാക്കിയ രീതി സംസ്ഥാനത്തു സാമ്പത്തിക ചോര്‍ച്ചയുണ്ടാക്കി. മൂലധന നിക്ഷേപത്തില്‍ കുറവു വരാതിരിക്കാ ന്‍ കിഫ്ബിയിലേക്ക് പോയി. പല മാര്‍ഗത്തില്‍ നിക്ഷേപം തേടുകയാണ്. ആഗസ്തില്‍ പ്രവാസി ചിട്ടി പ്രവര്‍ത്തനം തുടങ്ങും. യുഎഇയിലാണ് ആദ്യം നടപ്പാക്കുക. പ്രവാസി ചിട്ടി മൂന്നാം വര്‍ഷമാവുമ്പോള്‍ ടേണ്‍ ഓവര്‍ 20,000 കോടി രൂപയായി വര്‍ധിക്കുമെന്നാണു പ്രതീക്ഷ. പ്രവാസി ചിട്ടിയെ നോര്‍ക്കയുമായും പ്രവാസി ക്ഷേമനിധിയുമായും ബന്ധിപ്പിക്കുന്നത് പരിഗണനയിലാണെന്നും ധനമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it